Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിന് കിരണ്‍ ബേദിയുടെ വിമര്‍ശനം

ദില്ലി: ജനത്തിരക്കിന്റെ പേര് പറഞ്ഞ്, ആദ്യമായി വിളിച്ചുചേര്‍ത്ത ജനതാ ദര്‍ബാര്‍ പിരിച്ചുവിട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുന്‍ സഹയാത്രിക കിരണ്‍ ബേദിയുടെ വിമര്‍ശനം. മട്ടുപ്പാവിലിരുന്ന് ജനങ്ങളെ ഭരിക്കാമെന്ന് കരുതരുത് എന്നാണ് കിരണ്‍ ബേദി കെജ്രിവാളിനോട് പറയുന്നത്. ജനങ്ങളെ കാണാന്‍ സമയം കണ്ടെത്തണം. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് വേണം തീരുമാനങ്ങള്‍ എടുക്കാന്‍.

പ്രതീക്ഷിച്ചതിലും ആളുകള്‍ എത്തിയതിനാല്‍ ദില്ലിയിലെ ആദ്യ ജനതാ ദര്‍ബാര്‍ പിരിച്ചുവിടേണ്ടി വന്നിരുന്നു. സുരക്ഷാ ക്രമീകരണങ്ങളും സജ്ജീകരണങ്ങളും പോരായിരുന്നു എന്നും കെജ്രിവാള്‍ തന്നെ പിന്നീട് പറയുകയുണ്ടായി. അടുത്ത ജനതാ ദര്‍ബാറില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുമെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി അസൗകര്യം ഉണ്ടായതില്‍ ജനങ്ങളോട് ക്ഷമ ചോദിച്ചു.

kiran-bedi-kejriwal

അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ സമരങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് അരവിന്ദ് കെജ്രിവാളും കിരണ്‍ ബേദിയും. ഹസാരെയെ മറികടന്ന് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍ കിരണ്‍ ബേദി, രാഷ്ട്രീയത്തിലേക്കില്ല എന്ന അണ്ണാ ഹസാരെയുടെ തീരുമാനത്തില്‍ ഉറച്ചുനിന്നു.

അരവിന്ദ് കെജ്രിവാളിനെയല്ല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി നേതാവ് നരേന്ദ്രമോഡിയെയാണ് താന്‍ പിന്തുണയ്ക്കുന്നത് എന്ന കിരണ്‍ ബേദിയുടെ ട്വിറ്ററിലെ വെളിപ്പെടുത്തല്‍ വന്‍ വാര്‍ത്താ പ്രാധാന്യം കിട്ടിയിരുന്നു. ആം ആദ്മി പാര്‍ട്ടി ദേശീയ തലത്തില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ കിരണ്‍ ബേദിയുടെ പിന്തുണ കെജ്രിവാൡനായിരിക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കിരണ്‍ ബേദി നടത്തുന്ന പ്രസ്താവനകള്‍, അതങ്ങനെയായിരിക്കില്ല എന്ന സൂചനകളാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+