കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റ് വേണം, ടീം രാഹുലിന് സോണിയയുടെ വിശ്വസ്തയുടെ പിന്തുണ, കോണ്‍ഗ്രസ് മാറണം!!

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം കോണ്‍ഗ്രസ് സീനിയര്‍ പക്ഷത്തെ രണ്ട് തട്ടിലാക്കുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്ത കോണ്‍ഗ്രസിലെ ന്യൂജനറേഷന് വന്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. യുവ ടീം വലിയൊരു നീക്കം നടത്തുന്നതിനിടെയാണ് ഈ പിന്തുണ. കോണ്‍ഗ്രസില്‍ കാര്യമായ മാറ്റങ്ങളാണ് ഒരുങ്ങുന്നതെന്ന സൂചനകളാണ് ഇതിലൂടെ ലഭിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്റെ ആവശ്യങ്ങള്‍ തുടര്‍ച്ചയായി ഉയരുമെന്ന് കുല്‍ദീപ് ബിഷ്‌ണോയിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം പിടിക്കാന്‍ ടീം രാഹുല്‍ തയ്യാറായിരിക്കുകയാണ്.

ആരും പുറത്തുപോവില്ല

ആരും പുറത്തുപോവില്ല

ആരും പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പ്രതിസന്ധികളില്ലെന്നും മാര്‍ഗറ്റരറ്റ് ആല്‍വ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് തവണ കോണ്‍ഗ്രസിന്റെ എംപിയായിരുന്നു അവര്‍. സോണിയയുടെ വിശ്വസ്തയും. അതേസമയം സച്ചിന്‍ പാര്‍ട്ടിക്കുള്ളില്‍ തിരിച്ചെത്തുമെന്ന സൂചനകളാണ് ആല്‍വയില്‍ നിന്നുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിലെ ഒരാള്‍ക്ക് പോലും സച്ചിന്‍ പുറത്തുപോവണമെന്നില്ല. പാര്‍ട്ടിയുടെ യുവതലമുറയിലെ ഏറ്റവും മിടുക്കനായ നേതാവാണ് സച്ചിന്‍.

ആരാണ് മാര്‍ഗരറ്റ് ആല്‍വ

ആരാണ് മാര്‍ഗരറ്റ് ആല്‍വ

രാജസ്ഥാന്റെയും ഉത്തരാഖണ്ഡിന്റെയും മുന്‍ ഗവര്‍ണറായിരുന്നു മാര്‍ഗരറ്റ് ആല്‍വ. ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസിലെ കരുത്തുറ്റ നേതാവാണ് അവര്‍. രാജീവ് ഗാന്ധിയുടെ കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടപ്പാക്കിയ 28 പോയിന്റ് പ്ലാനിന്റെ മേല്‍നോട്ടം മാര്‍ഗരറ്റ് ആല്‍വയ്ക്കായിരുന്നു. പിന്നീട് സോണിയയുടെ വിശ്വസ്തയായി ആല്‍വ മാറുകയും ചെയ്തു. സോണിയയുടെ ശബ്ദമായിട്ട് കൂടിയാണ് അവര്‍ കോണ്‍ഗ്രസില്‍ അറിയപ്പെടുന്നത്.

ടീം രാഹുല്‍

ടീം രാഹുല്‍

കോണ്‍ഗ്രസിലെ യുവനേതാക്കളെ രാഹുല്‍ ഗാന്ധി വളര്‍ത്തിയെടുത്തതാണ് മാര്‍ഗരറ്റ് ആല്‍വ പറയുന്നു. കോണ്‍ഗ്രസിലെ രണ്ടാം നിര നേതൃത്വമാണ് ഇത്. എന്തുപറ്റി ഇപ്പോള്‍ ഇവര്‍ക്ക്. എല്ലാം തകര്‍ന്ന് പോയോ? കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി പൊളിച്ചെഴുതാനുള്ള സമയമായെന്ന് ആല്‍വ പറഞ്ഞു. പലരും കാലം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തില്‍ തുടരുകയാണെന്ന് അവര്‍ പറഞ്ഞു. അതേസമയം വര്‍ക്കിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുപ്പിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടിയത്.

ന്യൂജനറേഷന്‍ മികച്ചത്

ന്യൂജനറേഷന്‍ മികച്ചത്

ന്യൂജനറേഷന്‍ നേതാക്കളെന്നാണ് ആല്‍വ ഇവരെ വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ യുവനേതൃത്വം മുന്‍നിരയിലേക്ക് എത്താനുള്ള നീക്കത്തിനാണ് ഇതോടെ ആല്‍വ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്തുകൊണ്ട് സീനിയേഴ്‌സ് മാറണമെന്ന കാരണവും ആല്‍വ പങ്കുവെച്ചു. ഇന്ത്യക്കാരുടെ പ്രായ ശരാശരി 30 ആണ്. എന്നാല്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇത് 710 ആണ്. ഇന്ദിരയും രാജിവും യുവനേതാക്കളെ കൊണ്ടാണ് വളര്‍ന്നത്. അത് തന്നെയാണ് രാഹുലില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ആല്‍വ വ്യക്തമാക്കി.

സീനിയേഴ്‌സ് ഒറ്റപ്പെടുന്നു

സീനിയേഴ്‌സ് ഒറ്റപ്പെടുന്നു

സോണിയ ഗ്രൂപ്പിലെ സീനിയേഴ്‌സ് ഒറ്റപ്പെടുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനൊപ്പമാണെന്ന സൂചനയും ഇതിലൂടെ പുറത്തുവരുന്നുണ്ട്. യുവാക്കള്‍ വന്നാല്‍ പാര്‍ട്ടിയെ പുതിയ തലത്തിലേക്ക് നയിക്കാന്‍ സാധിക്കും. എന്നാല്‍ സീനിയേഴ്‌സിനെ പൂര്‍ണമായും തഴയണമെന്നല്ല, എന്നെ പോലുള്ളവര്‍ അടക്കം അതിലുണ്ടാവണം. പക്ഷേ നയിക്കുന്നത് യുവാക്കളായിരിക്കണമെന്നും ആല്‍വ ഓര്‍മിപ്പിച്ചു. അതേസമയം രാഹുലിന്റെ ടീമിന് ആല്‍വയുടെ പിന്തുണ വന്‍ ബൂസ്റ്റിംഗാണ് നല്‍കുന്നത്.

സച്ചിനൊപ്പം നേതാക്കള്‍

സച്ചിനൊപ്പം നേതാക്കള്‍

സച്ചിന്‍ പൈലറ്റിനൊപ്പം കോണ്‍ഗ്രസിലെ വലിയ യുവനേതാക്കള്‍ തന്നെ രംഗത്തുണ്ട്. അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനായി ഇവരാണ് ശ്രമിക്കുന്നത്. സീനിയേഴ്‌സ് കാര്യങ്ങള്‍ വഷളാക്കിയെന്നാണ് ഇവരുടെ അഭിപ്രായം. ജിതിന്‍ പ്രസാദയും പ്രിയ ദത്തും ഇതേ നിലപാടിലാണ്. പക്ഷേ കുല്‍ദീപ് ബിഷ്‌ണോയ് പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയം ഗൗരവമായി ഉയര്‍ത്തുന്നുണ്ട്. അഭിപ്രായം പറയുന്നത് കൊണ്ട് താന്‍ ബിജെപിയില്‍ ചേരുമെന്ന് ആരും കരുതേണ്ടെന്ന് ബിഷ്‌ണോയ് പറഞ്ഞു.

രാഹുലിനൊപ്പമാണ് താന്‍

രാഹുലിനൊപ്പമാണ് താന്‍

രാഹുല്‍ ഗാന്ധിക്കൊപ്പം നിന്ന് യുവാക്കള്‍ക്കായുള്ള പോരാട്ടം നടത്തുമെന്നാണ് ബിഷ്‌ണോയ് പ്രഖ്യാപിച്ചിരിക്കുന്നത്. സച്ചിനും ജ്യോതിരാദിത്യ സിന്ധ്യയും എന്റെ അടുത്ത സുഹൃത്തക്കളാണ്. അതുകൊണ്ടാണ് അവരെ പിന്തുണച്ചത്. അതുകൊണ്ട് ഞാന്‍ ബിജെപിയില്‍ ചേരില്ല. അതിന് താല്‍പര്യവുമില്ല. ഞാന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനാണ്. പ്രിയങ്കാ ഗാന്ധിയും രാഹുലുമാണ് എന്റെ നേതാക്കള്‍. അത് എന്നെ പ്രശ്‌നങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും അഭിപ്രായം മാറില്ലെന്നും ബിഷ്‌ണോയ് പറഞ്ഞു. അതേസമയം സീനിയര്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങിയത് യുവാക്കളുടെ മുന്നേറ്റത്തിനും രാഹുലിന്റെ തിരിച്ചുവരവിനും കൂടുതല്‍ വഴിയൊരുക്കും.

English summary
margaret alva supports young leaders in congress says seniors make way for them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X