കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ആപ്പിന് പ്രതീക്ഷയായി പവര്‍കട്ട്

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയിലെ വൈദ്യുതി ക്ഷാമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് അടുത്ത ക്യാംപയ്ന്‍ തുടങ്ങാന്‍ ആം ആദ്മി പാര്‍ട്ടി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ദില്ലി കൂട്ടബലാത്സംഗം, അഴിമതി വിരുദ്ധ സമരം, ലോക്പാല്‍ ബില്‍ തുടങ്ങിയവ വിഷയങ്ങളെപ്പോലെ വൈദ്യുതി പ്രതിസന്ധിയും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ആപ്പിന്റെ പരിപാടി.

ഭരണത്തില്‍ ഇരിക്കുമ്പോള്‍ പോലും ധര്‍ണ നടത്തി വ്യത്യസ്തനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പാര്‍ട്ടിക്കും തക്ക സമയത്ത് കിട്ടിയ ആയുധമാണ് ദില്ലിയിലെ വൈദ്യുതി പ്രതിസന്ധി. നല്ല ദിവസങ്ങള്‍ വരാനിരിക്കുന്നു എന്നാണ് ദില്ലിയിലെ ജനങ്ങളോട് പറഞ്ഞിരുന്നത്. ഇതാ നല്ല ദിവസങ്ങള്‍ വന്നു. ദില്ലിയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ നല്ല ദിവസങ്ങളെക്കുറിച്ച് മനസിലാകുന്നുണ്ട് - ഇങ്ങനെ പോകുന്നു ആപ്പ് പ്രചാരണം.

aap-logo

വൈദ്യുതി ക്ഷാമത്തിനെതിരെ ക്യാംപയ്ന്‍ നടത്താനാണ് ആം ആദ്മി പാര്‍ട്ടി ദില്ലി യൂണിറ്റിന്റെ തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ നാണക്കേടില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് മുഖം രക്ഷിക്കാന്‍ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുകയാണ് ഇനി മുന്നിലുള്ള മാര്‍ഗം. തിരഞ്ഞെടുപ്പിന് പിന്നാലെ ഷാസിയ ഇല്‍മിയെപ്പോലുള്ള സീനിയര്‍ നേതാക്കള്‍ രാജിവെക്കുകയും യോഗേന്ദ്ര യാദവ് പാര്‍ട്ടി സ്ഥാനങ്ങള്‍ വിടുകയും ചെയ്തത് ആപ്പിന് തിരിച്ചടിയായിരുന്നു.

നേരത്തെ ദില്ലിയിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ബി ജെ പിയെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചിരുന്നു. വൈദ്യുതി ക്ഷാമത്തിനെതിരെ ബി ജെ പി അിയന്തിരമായി നടപടി എടുക്കണമെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കൊടുങ്കാറ്റും മഴയും കാരണം നഗരത്തിന്റെ പല ഭാഗത്തും വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് അറിയിച്ചത്. ദില്ലിയില്‍ ഇപ്പോള്‍ ഗവര്‍ണര്‍ ഭരണമാണ്.

English summary
Delhi power crisis, AAP finds opportunity to start its campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X