കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയേഴ്‌സിനെ വെട്ടിനിരത്തി രാഹുല്‍, വീഡിയോ ടീമില്‍ നിന്ന് പുറത്ത്, യുവാക്കള്‍ക്ക് വഴിയൊരുങ്ങുന്നു!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ അപ്രതീക്ഷിത തീരുമാനങ്ങള്‍ നടപ്പാക്കി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെ നേരിടാനുള്ള തന്റെ ടീമില്‍ നിന്ന് എല്ലാ സീനിയര്‍ നേതാക്കളെയും വെട്ടിനിരത്തിയിരിക്കുകയാണ് രാഹുല്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇക്കാര്യം സീനിയര്‍ നേതാക്കള്‍ ചര്‍ച്ചയാക്കിയതോടെയാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്. ടീം സോണിയയെ തന്റെ മാസ്റ്റര്‍ പ്ലാനുമായി അടുപ്പിക്കാന്‍ തയ്യാറല്ലെന്ന് രാഹുല്‍ അറിയിച്ചിരിക്കുകയാണ്. അഹമ്മദ് പട്ടേല്‍ അടക്കമുള്ള നേതാക്കള്‍ രാഹുല്‍ പരിഗണിക്കുന്നു പോലുമില്ല എന്ന് പരസ്യമായി സീനിയേഴ്‌സ് പറഞ്ഞു.

ചൈനീസ് വീഡിയോ

ചൈനീസ് വീഡിയോ

രാഹുലിന്റെ വീഡിയോ ടീമിലാണ് സീനിയേഴ്‌സ് പറയുന്ന ഒരു കാര്യവും പരിഗണിക്കാതെ വിട്ടിരിക്കുന്നത്. ഇന്ന് പുറത്തുവിട്ട വീഡിയോ രാഹുല്‍ സീനിയേഴ്‌സിനുള്ള സൂചന കൂടിയാണ് നല്‍കിയത്. ചൈനയെ കുറിച്ചുള്ള സത്യം ഞാന്‍ പറഞ്ഞ് കൊണ്ടിരിക്കും. എനിക്കൊരു രാഷ്ട്രീയ കരിയറുണ്ടെന്നും, അത് ഇല്ലായാലും പ്രശ്‌നമില്ലെന്ന് രാഹുല്‍ പറയുന്നു. സത്യം ഞാന്‍ പറഞ്ഞ് കൊണ്ടിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ആരൊക്കെ തടുത്താലും മാറ്റം നടപ്പാക്കുമെന്നുള്ള രാഹുലിന്റെ പ്രഖ്യാപനം കൂടിയാണിത്.

ഞെട്ടിത്തരിച്ച് സീനിയേഴ്‌സ്

ഞെട്ടിത്തരിച്ച് സീനിയേഴ്‌സ്

സീനിയേഴ്‌സിനെ ഇതുവരെ രാഹുല്‍ പൂര്‍ണമായും അവഗണിച്ചിരുന്നില്ല. എന്നാല്‍ വീഡിയോ ടീമില്‍ ഒരാള്‍ പോലും ഇല്ല. പാര്‍ട്ടിയില്‍ രാഹുലിന്റെ സ്റ്റൈലിനെതിരെ സോണിയാ ബ്രിഗേഡ് വാളെടുത്തിരിക്കുകയാണ്. സീനിയേഴ്‌സുമായി അദ്ദേഹം സംസാരിക്കാറില്ലെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ആരാണ് രാഹുലിന്റെ ഉപദേശകരെന്ന് പോലും ഇവര്‍ക്ക് അറിയില്ല. അതേസമയം പരസ്യമായി രാഹുലിനെ ചോദ്യം ചെയ്യാനും ഇവര്‍ തയ്യാറല്ല. എന്തായാലും സീനിയര്‍ ടീം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.

സച്ചിന്റെ സ്വാധീനം

സച്ചിന്റെ സ്വാധീനം

സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും പോയതോടെ പാര്‍ട്ടിയില്‍ തന്റെ ടീം ഇല്ലാതാവുകയാണെന്ന രോഷത്തിലാണ് രാഹുല്‍. തന്റെ ഭാവി പദ്ധതികളിലേക്ക് സീനിയേഴ്‌സിനെ ഒഴിവാക്കാനാണ് തീരുമാനം. ഇവരില്ലാതെ ബിജെപി നേരിടാനും ദേശീയ വിഷയങ്ങളില്‍ വ്യത്യസ്തമായി അഭിപ്രായം പറയാനും സാധിക്കുമെന്നാണ് ടീം രാഹുലിന്റെ വാദം. എന്താണ് രാഹുല്‍ അടുത്തതായി ഇറക്കാന്‍ പോകുന്ന കണ്ടന്റ് എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് സീനിയേഴ്‌സ്.

ചിദംബരവും അറിഞ്ഞില്ല

ചിദംബരവും അറിഞ്ഞില്ല

രാഹുലിന്റെ അനലിറ്റക്കല്‍ ടീമിലെ പ്രധാനിയാണ് ചിദംബരം. സോണിയാ ഗാന്ധി പ്രത്യേകം നിര്‍ദേശിച്ചാണ് ചിദംബരത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഒരിക്കല്‍ പോലും ചിദംബരത്തെ തന്റെ ടീമിലെ മാറ്റം അറിയിച്ചിരുന്നില്ല. വീഡിയോ വാര്‍ എന്ന ആശയം താന്‍ അറിഞ്ഞത് പോലുമില്ലെന്നും, തന്റെ അഭിപ്രായം പോലും തേടിയില്ലെന്ന് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചിദംബരം പരസ്യമായി പറഞ്ഞു. സാധാരണ ചില വിഷയങ്ങളില്‍ തന്റെ അഭിപ്രായം തേടാറുള്ളതായിരുന്നുവെന്നും ചിദംബരം പറഞ്ഞു.

സോണിയ നേര്‍ വിപരീതം

സോണിയ നേര്‍ വിപരീതം

സോണിയ എന്ത് കാര്യവും തന്റെ ടീമുമായി ചര്‍ച്ച ചെയ്ത് മാത്രമേ അവതരിപ്പിക്കാറുള്ളൂ. നേരത്തെ സര്‍വകക്ഷി യോഗം ചൈനീസ് വിഷയത്തില്‍ ഉന്നയിച്ചപ്പോള്‍ സീനിയേഴ്‌സ് നല്‍കിയ പോയിന്റുകളാണ് സോണിയ അവതരിപ്പിച്ചത്. അതുകൊണ്ട് യോഗത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയുണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി ഒരേ പോയിന്റുകളില്‍ ഉറച്ച് നിന്ന് മോദിയെ നേരിട്ടിരുന്നു. മോദിയെ സോണിയ ചോദ്യം ചെയ്ത രീതി കോണ്‍ഗ്രസിനുള്ളില്‍ അഭിനന്ദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഒന്നിനും കൊള്ളില്ല

ഒന്നിനും കൊള്ളില്ല

രാഹുല്‍ വ്യത്യസ്തമായ രീതി സ്വീകരിക്കുന്നത് തന്റെ ടീമില്‍ ഒരേ അഭിപ്രായം ഉണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ്. എന്തുകൊണ്ട് സീനിയേഴ്‌സിന്റെ ടീമില്‍ ജൂനിയേഴ്‌സ് ഇടംപിടിക്കുന്നില്ലെന്ന മറുവാദവും ടീം രാഹുല്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം സീനിയര്‍ നേതാക്കള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന് രാഹുല്‍ കരുതുന്നുണ്ടെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം രാഹുലിന്റെ ഉപദേശകരും ഇത് സമ്മതിക്കുന്നു. ചൈനീസ് വിഷയത്തില്‍ രാഹുലിന്റെ ഓരോ വീഡിയോയും മോശമാണെന്ന പ്രചാരണമാണ് സീനിയേഴ്‌സ് നടത്തുന്നത്.

കോണ്‍ഗ്രസ് യൂത്താവുന്നു

കോണ്‍ഗ്രസ് യൂത്താവുന്നു

കോണ്‍ഗ്രസില്‍ യൂത്ത് പോളിസിയാണ് വരാന്‍ പോകുന്നതെന്ന് രാഹുല്‍ തന്റെ ടീമിലെ യുവാക്കള്‍ക്ക് കൃത്യമായ സന്ദേശമാണ് നല്‍കുന്നത്. ഇതിലൂടെ പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് കൃത്യമായി തടയുകയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പക്ഷേ രാഹുലിന്റെ വീഡിയോയില്‍ വിമര്‍ശിക്കുന്ന പല കാര്യങ്ങളും കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ നടപ്പാക്കിയതാണെന്ന് സീനിയേഴ്‌സ് തിരിച്ചടിക്കുന്നു. തെറ്റ് തിരുത്തി തന്നെ മുന്നോട്ട് പോകുമെന്നും, സീനിയേഴ്‌സ് വഴിമാറുന്നതാണ് നല്ലതെന്നും ടീം രാഹുല്‍ കടുത്ത ഭാഷയില്‍ തന്നെ പറയുന്നു. രാഹുലിന്റെ പിന്തുണയുള്ളത് കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തെ ടീം പാര്‍ട്ടിയില്‍ അതിശക്തരായിരിക്കുകയാണ്.

English summary
rahul gandhi avoid sonia brigade, no leaders in video team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X