കോണ്‍ഗ്രസില്‍ പ്രശ്‌നക്കാര്‍ 3 പേര്‍... രാഹുലിന് ഒഴിവാക്കാനാവില്ല, പരസ്യമായ താക്കീത്, പിന്നോട്ടില്ല!
ദില്ലി: കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് അടുത്ത നാല് മാസത്തിനുള്ളില്‍ ഇനിയും മൂന്ന് തവണയെങ്കിലും ചേരും. എന്നാല്‍ അതൊന്നുമല്ല പ്രശ്‌നം, പാര്‍ട്ടിക്കുള്ളില്‍ കത്തെഴുതിയ നേതാക്കള്‍ രാഹുലിന്റെ തിരിച്ചുവരവ് ഇനിയും വൈകിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിനേക്കാള്‍ വലുതായി രാഹുല്‍ കാണുന്നത് തിരഞ്ഞെടുപ്പ് നടക്കുന്നതാണ്. രാഹുലിന്റെ ടീമിലുള്ള പലരും തെറിക്കുമെന്ന് ഉറപ്പാണ്. പകരക്കാരെ പലയിടത്തും കണ്ടെത്താനും സാധിച്ചിട്ടില്ല. മൂന്ന് പേര്‍ വര്‍ക്കിംഗ് കമ്മിറ്റിക്ക് ശേഷം എല്ലാ പ്രവര്‍ത്തനവും ശക്തമാക്കിയിരിക്കുകയാണ്.

രാഹുലിന് മുന്നറിയിപ്പ്
രാഹുല്‍ ഗാന്ധിയേക്കാള്‍ അദ്ദേഹത്തിന്റെ ടീമിലുള്ളവരെയാണ് സീനിയേഴ്‌സ് പ്രശ്‌നക്കാരായി കാണുന്നത്. വര്‍ക്കിംഗ് കമ്മിറ്റി കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും പ്രശ്‌നങ്ങള്‍ വഷളാവുകയാണ് ചെയ്തത്. കപില്‍ സിബല്‍, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവര്‍ പരസ്യ പ്രഖ്യാപനം തുടര്‍ച്ചയായി നടത്തി കഴിഞ്ഞു. ഇവരെ ഒഴിവാക്കാനും സാധിക്കാത്ത സാഹചര്യമാണ് രാഹുലിനുള്ളത്. അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍ അടക്കം നേതൃമാറ്റം ചര്‍ച്ചയാക്കാനാണ് ആസാദ് അടക്കമുള്ളവര്‍ ഒരുങ്ങുന്നത്. ഇത് രാഹുലിനുള്ള മുന്നറിയിപ്പാണ്.

ലക്ഷ്യം ഇവര്‍ക്ക് നേരെ
രാഹുലിന്റെ ടീമിലെ മൂന്ന് പേരാണ് ഇപ്പോവത്തെ പ്രശ്‌നക്കാര്‍. ഒന്ന് കെസി വേണുഗോപാലാണ്. രണ്ടാമത്തെയാള്‍ രാജീവ് സതാവും പിന്നെയുള്ളത് അജയ് മാക്കനുമാണ്. സീനിയേഴ്‌സിന് ഇവരുമായി യോജിച്ച് പോകാന്‍ താല്‍പര്യമില്ല. ഇവര്‍ കോണ്‍ഗ്രസിലെ സൂപ്പര്‍ പവറായി രാഹുലിനെ സീനിയേഴ്‌സില്‍ നിന്നും സാധാരണ പ്രവര്‍ത്തകരില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതൊക്കെ ഇവരുടെ പിഴവില്‍ നിന്ന് വന്നതാണ്. കപില്‍ സിബലിനെ രാഹുലിന്റെ ശത്രുവാക്കി മാറ്റിയതിന് പിന്നിലും ഇവരുടെ പ്രവര്‍ത്തനമാണ്.

ഷിംല മുതല്‍ നാഗ്പൂര്‍ വരെ
കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ മാറ്റേണ്ട ആവശ്യം ഞങ്ങള്‍ക്കില്ലെന്ന് ആനന്ദ് ശര്‍മ പറയുന്നു. എന്നാല്‍ പാര്‍ട്ടി ഇന്ന് എവിടെയും ഇല്ല. ഷിംല മുതല്‍ നാഗ്പൂര്‍ വരെ കോണ്‍ഗ്രസ് തുടച്ചുമാറ്റപ്പെട്ടു. ഇത് എത്ര കാലം തുടരും അതിനാണ് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത്. ആ കമ്മിറ്റിയില്‍ വെച്ച് പലരും പറഞ്ഞ കാര്യങ്ങള്‍ ഞങ്ങളെ വേദനിപ്പിക്കുന്നതാണ്. ഇതുവരെ മിണ്ടാതിരിക്കുന്നത് ഞങ്ങളുടെ മാന്യത കൊണ്ടാണെന്നും ആനന്ദ് ശര്‍മ പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ചുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശില്‍ തുടക്കം
മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിനുള്ള നിരീക്ഷകരായി സോണിയ കുറച്ചുപേരെ നിയമിച്ചിരുന്നു. ആ പേരുകള്‍ കെസി വേണുഗോപാലിന് അയച്ച കൊടുത്തിരുന്നു. ഇത് മൂന്ന് ദിവസത്തോളമാണ് പുറത്തുവിടാതെ വേണുഗോപാല്‍ വൈകിപ്പിച്ചത്. സോണിയക്ക് ഇവര്‍ക്കൊപ്പം നില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. സോണിയ പറഞ്ഞിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നേതാക്കളാണ് കെസിയും രാജീവ് സതാവും. ഇവര്‍ രണ്ടുപേര്‍ക്കും പിന്നീട് രാഹുല്‍ രാജ്യസഭാ ടിക്കറ്റ് നല്‍കി. അജയ് മാക്കന്‍ രണ്ട് തവണ തോറ്റത് കൊണ്ട് വേണുഗോപാലുമായും രണ്‍ദീപ് സുര്‍ജേവാലയുമായി അടുത്തു. അങ്ങനെയാണ് ഈ ടീമില്‍ എത്തിയത്.
Recommended Video

പ്രശ്‌നങ്ങള്‍ നീളുന്നു
സ്വാതന്ത്ര്യ ദിനത്തില്‍ രാഹുല്‍ തനിക്ക് ഇഷ്ടമില്ലാത്ത സീനിയേഴ്‌സിനെ ഒഴിവാക്കി. കോണ്‍ഗ്രസ് ഓഫീസില്‍ പതാക ഉയര്‍ത്തേണ്ടത് രാഹുലായിരുന്നു. എന്നാല്‍ ഇല്ലെന്ന് പറഞ്ഞു. പകരം എകെ ആന്റണി എത്തി. കെസി വേണുഗോപാലിനോട് വേദിയില്‍ ഇരിക്കാനും രാഹുല്‍ പറഞ്ഞിരുന്നു. ഇത് വലിയ പ്രശ്‌നമായിരുന്നു. കേരളത്തില്‍ നിന്നുള്ള രണ്ട് നേതാക്കള്‍ വന്നതോടെ അമിത പ്രാധാന്യമാണ് പാര്‍ട്ടിയില്‍ ഇവര്‍ക്ക് ലഭിക്കുന്നതെന്ന പരാതിയും വന്നു. ഇതോടെ അധീര്‍ രഞ്ജന്‍ ചൗധരിയെയും ഉല്‍പ്പെടുത്തി. സീനിയര്‍ നേതാവായ ഗുലാം നബി ആസാദിനെ ഒഴിവാക്കി. കത്ത് നേരത്തെ തന്നെ രാഹുലിന്റെ കൈയ്യില്‍ കിട്ടിയത് കൊണ്ടാണ് ഇവരെയെല്ലാം തന്റെ സാന്നിധ്യത്തില്‍ ഒരുപരിപാടിയിലും ഉള്‍പ്പെടുത്താതിരിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നത്.

നേതാക്കളെ വേട്ടയാടുന്നു
കത്തയച്ച നേതാക്കളെ സംസ്ഥാനങ്ങളില്‍ വേട്ടയാടുന്നത് തുടരുകയാണ്. രാഹുല്‍ ശക്തനായ നേതാവാകരുതെന്നാണ് ഈ കത്തയച്ചവര്‍ ആഗ്രഹിക്കുന്നതെന്ന് തെലങ്കാന കോണ്‍ഗ്രസ് നേതാവ് ശശിധര്‍ റെഡ്ഡി ആരോപിച്ചു. ഗുലാം നബി ആസാദിനെ തിരഞ്ഞ് പിടിച്ചായിരുന്നു ആക്രമണം. യുപിയില്‍ അദ്ദേഹം 4300 കോടിയുടെ ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രചാരണം നടത്തുന്നതില്‍ ആസാദ് വന്‍ വീഴ്ച്ചയാണ് വരുത്തി. സമാജ് വാദി പാര്‍ട്ടി ഇത് മുതലെടുത്താണ് സമാജ് വാദി പാര്‍ട്ടി 2012ല്‍ അധികാരത്തില്‍ എത്തിയതെന്നും റെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്
കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന അവസാനിപ്പിക്കണമെന്ന് നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ ടീമിന് ലോക്‌സഭയിലും രാജ്യസഭയിലും അടക്കം പ്രമുഖ സ്ഥാനങ്ങളില്‍ എത്തിച്ചതിനാല്‍ പ്രശ്‌നങ്ങള്‍ വീണ്ടും വഷളാവും. ആസാദൊന്നും ഇനി രാഹുലുമായി സംസാരിക്കുന്നതിനും താല്‍പര്യപ്പെടുന്നില്ല. രാഹുല്‍ സംസ്ഥാനങ്ങളിലെ സ്വാധീനം ഉപയോഗിച്ച് ഇവരെ പുറത്താക്കാനുള്ള നീക്കവും സജീവമായിരിക്കുകയാണ്. പുതിയ അധ്യക്ഷന്‍ വരുമ്പോള്‍ മുമ്പ് പഴയ നേതാക്കളൊക്കെ കൊഴിഞ്ഞുപോകുന്ന ചരിത്രവും കോണ്‍ഗ്രസിനുണ്ട്. 70 കഴിഞ്ഞവര്‍ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും മത്സരിക്കേണ്ടെന്ന രാഹുലിന്റെ വാദവും ഇവര്‍ അംഗീകരിച്ചിട്ടില്ല.












Click it and Unblock the Notifications