കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വില്ലനായി ബിജെപി... രാഹുല്‍ കപില്‍ സിബലിനെ വിളിച്ചു, പോര്, മാധ്യമ വാര്‍ത്തയല്ല സത്യം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ നേതൃത്വത്തിനുള്ളില്‍ വലിയ ചര്‍ച്ചയാവുന്നു. രാഹുല്‍ മയപ്പെടുന്നു എന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. കപില്‍ സിബലും ഗുലാം നബി ആസാദും അടക്കമുള്ളവര്‍ വലിയ ദേഷ്യത്തിലാണ്. രാഹുല്‍ സിബലുമായി സംസാരിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ കത്തയച്ചത് സീനിയേഴ്‌സിനെ തന്നെ രണ്ട് തട്ടിലാക്കി മാറ്റിയിരിക്കുകയാണ്.

രാഹുല്‍ സംസാരിച്ചു

രാഹുല്‍ സംസാരിച്ചു

രാഹുല്‍ ഗാന്ധിക്കെതിരെ തുടക്കത്തില്‍ പൊട്ടിത്തെറിച്ച കപില്‍ സിബല്‍ ഒടുവില്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. രാഹുല്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് സമാധാനിപ്പിച്ചിരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് അറിയിച്ചവര്‍ ബിജെപിയുമായി രഹസ്യ ബന്ധം ഉണ്ടാക്കിയവരാണെന്ന രാഹുലിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. എന്നാല്‍ ഇത്തരമൊരു പരാമര്‍ശം രാഹുല്‍ നടത്തിയിട്ടേയില്ലെന്ന് പറഞ്ഞെന്ന് സിബല്‍ പറഞ്ഞു.

സിബല്‍ പൊട്ടിത്തെറിച്ചു

സിബല്‍ പൊട്ടിത്തെറിച്ചു

കബില്‍ സിബല്‍ രാഹുലിനെതിരെ പരാമര്‍ശത്തില്‍ കടുത്ത രീതിയിലാണ് പ്രതികരിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ രക്ഷിച്ചതും, മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ പോരാടിയതും കഴിഞ്ഞ 30 കൊല്ലം ബിജെപി അനുകൂല പരാമര്‍ശമൊന്നും നടത്താത്തതും ചേര്‍ത്താണോ ഞങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് പറയാന്‍ തോന്നിയതെന്ന് സിബല്‍ ചോദിച്ചു. ഗുലാം നബി ആസാദ് പാര്‍ട്ടി വിടാന്‍ തയ്യാറാണെന്നാണ് പ്രതികരിച്ചത്.

മറുപടിയുമായി സുര്‍ജേവാല

മറുപടിയുമായി സുര്‍ജേവാല

കപില്‍ സിബലിന് മറുപടിയുമായി രണ്‍ദീപ് സുര്‍ജേവാലയും രംഗത്തെത്തി. രാഹുല്‍ ഒരിക്കലും ബിജെപി പരാമര്‍ശം നടത്തിയിട്ടില്ല. നേതാക്കളാരും ബിജെപിയുമായി കൈകോര്‍ക്കുന്നുവെന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലെ തെറ്റായ റിപ്പോര്‍ട്ടുകള്‍ കണ്ട് വിശ്വസിക്കരുത്. പക്ഷേ നമ്മളെല്ലാം ഒന്നിച്ച് നിന്നാല്‍ മാത്രമേ മോദി സര്‍ക്കാരിനെ ഡ്രാക്കോണിയന്‍ ഭരണത്തെ ചെറുത്ത് തോല്‍പ്പിക്കാനാവൂ. പരസ്പരം പോരാടുന്നത് ഗുണകരമല്ലെന്നും സുര്‍ജേവാല പറഞ്ഞു.

Recommended Video

cmsvideo
കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam
വന്‍ പിന്തുണ

വന്‍ പിന്തുണ

രാഹുലിനുള്ള പിന്തുണ പ്രകടമായ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞു പോയത്. സോണിയാ ഗാന്ധിയെ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ല. അതുകൊണ്ട് സോണിയ രാഹുലിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എന്നിട്ട് അദ്ദേഹത്തെ അധ്യക്ഷ പദവിയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുലിനെയും സോണിയയെയും പിന്തുണച്ചിരുന്നു.

പട്ടേല്‍ ഇടപെട്ടു

പട്ടേല്‍ ഇടപെട്ടു

അഹമ്മദ് പട്ടേലും സീനിയേഴ്‌സിനെ തിരുത്തി രംഗത്തെത്തിയിട്ടുണ്ട്. സീനിയര്‍ നേതാക്കള്‍ ഇത്തരം കത്തുകള്‍ എഴുതുന്നത് ഒഴിവാക്കണമെന്നാണ് അഹമ്മദ് പട്ടേലിന്റെ ആവശ്യം. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ വഷളായതോടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകളും തല്‍ക്കാലത്തേക്ക് അവസാനിക്കും. എന്നാല്‍ തങ്ങള്‍ അയച്ച കത്തിലെ കാര്യങ്ങള്‍ ആരും ചര്‍ച്ച ചെയ്തില്ലെന്നാണ് 23 നേതാക്കളുടെ പരാതി.

അവസാനിക്കാതെ പ്രശ്‌നങ്ങള്‍

അവസാനിക്കാതെ പ്രശ്‌നങ്ങള്‍

സീനിയേഴ്‌സ് തന്നെ രണ്ട് തട്ടിലായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി മടങ്ങി വരാതെ മറ്റ് മാര്‍ഗങ്ങളുണ്ടാവില്ല. പാര്‍ട്ടി ഇനിയും അദ്ദേഹത്തെ ധിക്കരിക്കാനുള്ള സാധ്യത കൂടുതലാണ്. രാഹുല്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും ഇവര്‍ യോജിപ്പില്ലാത്ത കാര്യമാണ്. നേതൃത്വത്തില്‍ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ രാഹുല്‍ തിരിച്ചെത്തി മുന്‍നിരയില്‍ ഇരിക്കാനാണ് സാധ്യത. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളും മുന്‍നിരയിലേക്ക് ഇല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് അധ്യക്ഷ സ്ഥാനം ഗാന്ധി കുടുംബം കൈവിടേണ്ടി വരില്ല.

English summary
rahul gandhi never says colluding with bjp says kapil sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X