കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ചോദ്യം ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തം, ചൈനയെ നേരിടുമ്പോള്‍ ദൗര്‍ബല്യം കാണിക്കരുത്!!

Google Oneindia Malayalam News

ദില്ലി: ചൈനയുമായി ഇന്ത്യ ഇടപെടുമ്പോള്‍ കരുത്തിന്റെ മാര്‍ഗമാണെന്ന് ഉപയോഗിക്കേണ്ടതെന്നും, ഒരിക്കലും ദൗര്‍ബല്യം കാണിക്കരുതെന്നും രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയ വഴിയുള്ള പരിപാടിയുടെ ഭാഗമായി പുറത്തുവിട്ട തന്റെ മൂന്നാം വീഡിയോയിലാണ് രാഹുല്‍ ഇക്കാര്യം പറയുന്നത്. മനശാസ്ത്രപരമായി ചൈനയുമായി കരുത്തിന്റെ മാര്‍ഗത്തില്‍ മുന്നോട്ട് പോകുന്നതാണ് ഉചിതം. അത്തരമൊരു മാര്‍ഗം സ്വീകരിച്ചാല്‍ അവരുടെ നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ദുര്‍ബലരാണെന്ന് കണ്ടാല്‍ അവര്‍ നിങ്ങള്‍ക്ക് മുകളിലേക്ക് വളരാന്‍ ശ്രമിക്കുമെന്ന് രാഹുല്‍ പറഞ്ഞു. മോദി ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചെന്നും രാഹുല്‍ പറയുന്നുണ്ട്.

1

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇതുവരെ ആറ് വീഡിയോകളാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. മോദി സര്‍ക്കാര്‍ ഈ വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച്ച വരുത്തിയെന്ന് രാഹുല്‍ പറയുന്നു. ചൈനയുമായി ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ക്കൊരു വീക്ഷണമുണ്ടായിരിക്കണം. എന്നാല്‍ അത് അന്താരാഷ്ട്ര തലത്തിലുള്ളതായിരിക്കണം. ആഗോള വീക്ഷണമാണ് ഇന്ത്യക്ക് ആവശ്യമാണ്. അത്തരമൊരു ചിന്തയാണ് ഇന്ത്യയെ സംരക്ഷിക്കുക. നമുക്ക് ഈ അതിര്‍ത്തി തര്‍ക്കമുണ്ട്. നാം തന്നെയാണ് അത് പരിഹരിക്കേണ്ടത്. അതിന് ഈ രീതി നാം മാറ്റേണ്ടതുണ്ട്. ചിന്തിക്കുന്ന രീതിയും മാറേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Recommended Video

cmsvideo
PM Modi to lay foundation stone of Ram Temple in Ayodhya on August 5 | Oneindia Malayalam

താന്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സര്‍ക്കാരിനെ ആക്രമിക്കുന്നത്. അതിനും കാരണമുണ്ട്. ആഗോള ശക്തിയാവാനുള്ള നല്ലൊരു അവസരം സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും രാഹുല്‍ പറഞ്ഞു. നമ്മള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുന്നില്ല. നമ്മള്‍ ആഭ്യന്തരമായിട്ടുള്ള ഒത്തൊരുമ ഇല്ലാതാക്കുകയാണ്. പരസ്പരമാണ് നമ്മുടെ പോരാട്ടം. രാഷ്ട്രീയത്തിലേക്ക് നോക്കൂ. എല്ലാ ദിനവും ഇന്ത്യക്കാര്‍ ഇന്ത്യക്കാരുമായി പോരടിച്ച് കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഇത് മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് നമുക്ക് കൃത്യമായ വീക്ഷണമില്ലെന്നാണ് തെളിയിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി എന്റെ എതിരാളിയാണെന്ന് എനിക്ക് നന്നായറിയാം. എന്റെ ഉത്തരവാദിത്തം അദ്ദേഹത്തെ ചോദ്യം ചെയ്യലാണ്. ചോദ്യങ്ങള്‍ ഉന്നയിക്കുക എന്റെ ഉത്തരവാദിത്തണമാണ്. അതിലൂടെ മോദിയെ സമ്മര്‍ദത്തിലാക്കി, പറയുന്ന കാര്യങ്ങള്‍ നടത്താനായി അദ്ദേഹത്തെ പ്രേരിപ്പിക്കുകയാണ്. മോദിയുടെ ഉത്തരവാദിത്തം രാജ്യത്തിനാകെ വീക്ഷണം നല്‍കുകയാണ്. അത് കാണാനില്ല. അതുകൊണ്ടാണ് ചൈന ഇന്ന് ഇവിടെ എത്തിയതെന്നും രാഹുല്‍ പറഞ്ഞു. സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണ് മോദി നൂറ് ശതമാനവും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ദേശീയ വീക്ഷണത്തിന് ഒരാളുടെ ഇമേജ് പകരമാവില്ലെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

English summary
rahul gandhi says india lacking a national plan to deal china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X