കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ രോഷം അറിഞ്ഞ് കോണ്‍ഗ്രസ്, നോട്ടപ്പുള്ളികള്‍ ഇവര്‍, സീനിയേഴ്‌സിനെ പിളര്‍ത്തി, വിശ്വസ്തരും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നേതൃത്വ ഫോര്‍മുല ചര്‍ച്ച ചെയ്യവേ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി. ചില നേതാക്കള്‍ അദ്ദേഹത്തിന്റെ വാക്കുകളുടെ ചൂടറിഞ്ഞിരിക്കുകയാണ്. വരുന്ന വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുലിന്റെ ലിസ്റ്റിലുള്ളവരൊന്നും ഇനി കോണ്‍ഗ്രസിന്റെ നിര്‍ണായക സമിതികളില്‍ ഉണ്ടാവില്ല. തനിക്കെതിരെ ഇവര്‍ സോണിയാ ഗാന്ധിയെ ഉപയോഗിക്കുന്നു എന്ന പരാതിയാണ് രാഹുലിനുള്ളത്. കോണ്‍ഗ്രസില്‍ പാരലല്‍ ഭരണകേന്ദ്രം സ്ഥാപിക്കാനാണ് ഇവര്‍ ഒരുങ്ങുന്നത്. സീനിയേഴ്‌സ് ഇതോടെ രണ്ട് തട്ടിലായിരിക്കുകയാണ്. ശശി തരൂര്‍ അടക്കമുള്ളവര്‍ ഗുഡ് ബുക്കില്‍ അല്ല എന്നാണ് കണ്ടെത്തല്‍.

രാഹുലിന്റെ കാണാത്ത മുഖം

രാഹുലിന്റെ കാണാത്ത മുഖം

രാഹുല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തിന് സമാനമായി കോണ്‍ഗ്രസ് യോഗങ്ങളില്‍ രോഷത്തിലാണ്. പല നേതാക്കളും ഇതില്‍ അമ്പരപ്പിലാണ്. തന്റെ രീതികളെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ ചോദ്യം ചെയ്യുന്നതാണ് രാഹുലിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളില്‍ രാഹുല്‍ തന്റെ പ്രശ്‌നങ്ങള്‍ പരോക്ഷമായി തന്നെ നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ രണ്ട് തട്ടിലാക്കുന്ന ഘടകങ്ങള്‍ വര്‍ധിച്ച് വരുന്നതാണ് ഇപ്പോഴത്തെ അഗ്രസീവ് മോഡിന് കാരണം. എല്ലാ നേതാക്കളെയും അദ്ദേഹം ശാസിച്ചിരിക്കുകയാണ്.

രണ്ട് കാരണങ്ങള്‍

രണ്ട് കാരണങ്ങള്‍

മധ്യപ്രദേശില്‍ സ്വന്തം നേതാക്കള്‍ തന്നെയാണ് സര്‍ക്കാരിനെ വീഴ്ത്തിയത്. ഈ വിഷയത്തില്‍ രാഹുല്‍ സീനിയര്‍ നേതാക്കളെയാണ് കുറ്റപ്പെടുത്തുന്നത്. രാജസ്ഥാനിലെ പ്രതിസന്ധികളും രാഹുലിനെ വല്ലാതെ ദേഷ്യപ്പെടുത്തിയിരിക്കുകയാണ്. സീനിയര്‍ നേതാക്കള്‍ രഹസ്യമായി സോണിയാ ഗാന്ധിയെ കാണുന്നത് രാഹുലിന് തീരെ ഇഷ്ടപ്പെടുന്നില്ല. രാഹുലിനെ കുറിച്ച് സോണിയക്ക് കത്തയക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഇവര്‍ അവസരം കിട്ടുമ്പോള്‍ കൂറുമാറുന്നവരാണെന്ന് രാഹുല്‍ സോണിയയെ അറിയിച്ചു. ഇവരുമായി ഒത്തുപോകില്ലെന്ന് പരസ്യമായി അറിയിക്കുകയും ചെയ്തു.

അധികാരത്തില്‍ ഇരുന്നവര്‍

അധികാരത്തില്‍ ഇരുന്നവര്‍

പത്ത് വര്‍ഷം മന്ത്രിക്കസേരയില്‍ ഇരുന്നവരാണ് ഇവരില്‍ അധികം പേരും. അപ്പോഴൊന്നും രാഹുലിനെതിരെ ഇവര്‍ക്ക് പരാതിയില്ലായിരുന്നു. അതേസമയം സീനിയേഴ്‌സുമായി മാത്രമല്ല യുവ നേതൃത്വുമായും കലിപ്പിലാണ് രാഹുല്‍. തനിക്കൊപ്പം നിന്ന യുവാക്കള്‍ ഇപ്പോള്‍ തന്റെ കുറ്റം കണ്ടെത്താനാണ് ശ്രമിക്കുന്നത്. താന്‍ കൂടുതലായി ആശ്രയിച്ചിട്ടും പാര്‍ട്ടി വിട്ട് പോയ ജ്യോതിരാദിത്യ സിന്ധ്യയെ പോലുള്ളവരെ രാഹുല്‍ ദേഷ്യത്തോടെയാണ് കാണുന്നത്. നിരവധി യുവനേതാക്കള്‍ സീനിയേഴ്‌സിനൊപ്പം ചേര്‍ന്ന് തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ നാളത്തെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലും ഉന്നയിക്കും.

ഏറ്റുമുട്ടല്‍ ഉണ്ടാവും

ഏറ്റുമുട്ടല്‍ ഉണ്ടാവും

രാഹുലിനെതിരെ തിരിഞ്ഞ നേതാക്കളുമായി ഏറ്റുമുട്ടല്‍ നാളത്തെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലുണ്ടാവും. ജനങ്ങള്‍ക്കിടയില്‍ യാതൊരു സ്വാധീനവുമില്ലാത്തവര്‍ തനിക്കെതിരെ തിരിഞ്ഞതാണ് രാഹുലിനെ ചൊടിപ്പിക്കുന്നത്. സോണിയ വഴി ഇവര്‍ക്കുള്ള മുന്നറിയിപ്പും രാഹുല്‍ നല്‍കി കഴിഞ്ഞു. ഒന്നുകില്‍ തന്നെ സ്വീകരിക്കുക അല്ലെങ്കില്‍ പുറത്തുപോവുക എന്നതാണ് നയം. ഇത് സീനിയര്‍-ജൂനിയര്‍ വ്യത്യാസമില്ലാതെ നടപ്പാക്കും. യഥാര്‍ത്ഥത്തില്‍ രാഹുലിന് പരസ്യമായി എതിര്‍പ്പുള്ളവരേക്കാള്‍ പിന്നില്‍ നിന്ന് കളിക്കുന്നവരുമായിട്ടാണ് പ്രശ്‌നങ്ങള്‍ ഉള്ളത്.

നോട്ടപ്പുള്ളികള്‍ ഇവര്‍

നോട്ടപ്പുള്ളികള്‍ ഇവര്‍

മുന്‍ ധനമന്ത്രി പി ചിദംബരം, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, മിലിന്ദ് ദേവ്‌റ, ജിതിന്‍ പ്രസാദ്, ആര്‍പിഎന്‍ സിംഗ് എന്നിവരാണ് രാഹുലിന്റെ നോട്ടപ്പുള്ളികള്‍. ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ പൂച്ചകളെ പോലെയും പൊതുമധ്യത്തില്‍ തന്നെ അപമാനിക്കുകയും ചെയ്യുന്നുവെന്ന് രാഹുല്‍ പറയുന്നു. ഇവര്‍ക്കൊന്നും യഥാര്‍ത്ഥത്തില്‍ ദേശീയ തലത്തില്‍ യാതൊരു ശക്തിയുമില്ലാത്ത നേതാക്കളാണ്. അതുകൊണ്ട് ഒതുക്കി നിര്‍ത്തുമെന്ന് രാഹുല്‍ പറയുന്നു. രാഹുലിന്റെ ടീമിന്റെ ഒരു പ്രവര്‍ത്തനത്തിലും ഇവരെ ഒപ്പം ചേര്‍ക്കാന്‍ സാധ്യതയുമില്ല.

വിശ്വസ്തരുടെ നിര

വിശ്വസ്തരുടെ നിര

പാര്‍ട്ടിക്ക് വേണ്ടി നില്‍ക്കുന്നവര്‍ മാത്രം മതിയെന്നാണ് രാഹുലിന്റെ നിലപാട്. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍, അമരീന്ദര്‍ സിംഗ്, നാരായണസ്വാമി, കമല്‍നാഥ് എന്നിവരാണ് രാഹുല്‍ കൂടുതലായി വിശ്വസിക്കുന്നത്. ഇവര്‍ക്കൊക്കെ ജനകീയ അടിത്തറയുണ്ട്. ദിഗ് വിജയ് സിംഗും ഈ ഗുഡ്ബുക്കില്‍ കയറി പറ്റാനുള്ള ശ്രമത്തിലാണ്. എന്നാല്‍ രാഹുലിന് ഒട്ടും താല്‍പര്യമില്ലാത്ത നേതാവാണ് ദിഗ് വിജയ് സിംഗ്. അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എകെ ആന്റണി, മോത്തിലാല്‍ വോറ, മുകുള്‍ വാസ്‌നിക്ക് എന്നിവരുമായും രാഹുലിന് പ്രശ്‌നമില്ല. ഇതോടെ തന്നെ സീനിയേഴ്‌സ് രണ്ട് തട്ടിലായിരിക്കുകയാണ്.

ഒന്നിച്ച് നില്‍ക്കുന്നില്ല

ഒന്നിച്ച് നില്‍ക്കുന്നില്ല

കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായി രാഹുല്‍ ഉയര്‍ത്തി കാണിക്കുന്നത് ഐക്യമില്ലായ്മയാണ്. താന്‍ ഉയര്‍ത്തുന്ന പല വിഷയങ്ങളെയും പിന്തുണയ്ക്കാന്‍ സീനിയേഴ്‌സും ജൂനിയേഴ്‌സും തയ്യാറാവുന്നില്ലെന്ന് രാഹുല്‍ പറയുന്നു. രണ്‍ദീപ് സുര്‍ജേവാല മാത്രമാണ് രാഹുലിനൊപ്പം ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നത്. സുര്‍ജേവാലയെ ദില്ലിയില്‍ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് രാഹുലിനുണ്ടായിരുന്നു. എന്നാല്‍ അജയ് മാക്കന്‍ ആദ്യം ദില്ലിയിലും ഇപ്പോള്‍ രാജസ്ഥാന്റെയും ചുമതലയിലെത്തി. രാഹുലിന്റെ തീരുമാനത്തെ അട്ടിമറിച്ചായിരുന്നു ഇത്. ഇത്രയും പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ടാക്കുന്നത് നേതാക്കള്‍ തന്നെയെന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു.

English summary
rahul gandhi shows his another side, congress leaders have enough to worry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X