കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കുരുക്കൊരുങ്ങുന്നു, നിയമനടപടിയില്‍ കടുപ്പിച്ച് ബിജെപി, നാണക്കേടുണ്ടാക്കി!!

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങളെ പൊളിക്കാന്‍ കടുത്ത നടപടികളുമായി ബിജെപി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായി നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രതിച്ഛായയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് നേരത്തെ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കത്താരിയ തന്നെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്‍ദീപ് സുര്‍ജേവാല, ഗോവിന്ദ് സിംഗ് ദോത്താസാര എന്നിവര്‍ക്കെതിരെയാണ് കേസ്.

1

സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം ഒമര്‍ അബ്ദുള്ളയോ രക്ഷിക്കാനാണോ? വിവാദം, നിയമനടപടിക്കൊരുങ്ങി ഒമര്‍!!സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം ഒമര്‍ അബ്ദുള്ളയോ രക്ഷിക്കാനാണോ? വിവാദം, നിയമനടപടിക്കൊരുങ്ങി ഒമര്‍!!

നേരത്തെ ബിജെപിയുടെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുത്തിരുന്നു. ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം. ഇതിന്റെ ശബ്ദരേഖകള്‍ നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് വ്യജമാണെന്ന് ഷെഖാവത്ത് ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമവിധേയമായിട്ടാണോ ഫോണ്‍ ചോര്‍ത്തിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ശബ്ദ സാമ്പിളില്‍ ഉള്ളത് തന്റെ ശബ്ദമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസും തമ്മിലുള്ള അകലം വര്‍ധിച്ച് വരികയാണ്. പുതിയ ഓപ്ഷനുകള്‍ ബിജെപി പരിശോധിക്കുന്നുമുണ്ട്. ഗാന്ധി കുടുംബം സച്ചിനുമായുള്ള ചര്‍ച്ച ഇനി വേണ്ടെന്ന് നിലപാടെടുത്തെന്നാണ് സൂചന. കടുത്ത രീതിയിലാണ് ഗെലോട്ട് സച്ചിനെ ആക്രമിച്ചത്. യാതൊരു കഴിവും ഇല്ലാതിരുന്നിട്ടും സച്ചിന്‍ പൈലറ്റിനെ സംസ്ഥാന അധ്യക്ഷ പദവിയില്‍ തുടരാന്‍ കോണ്‍ഗ്രസ് അനുവദിച്ചു. അദ്ദേഹം വെറുമൊരു ശിശുവാണ്. കൃത്യമായ രാഷ്ട്രീയ അടിത്തറ പോലുമില്ല. കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്താനാണ് സച്ചിന്‍ ശ്രമിച്ചതെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.

സച്ചിന്‍ ബിജെപിയിലേക്ക് കൂറുമാറുന്നതിന് വേണ്ടി 35 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ കോണ്‍ഗ്രസ് എംഎല്‍എയും വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് സച്ചിന്‍ വ്യക്തമാക്കി. ആറ് മാസമായി സച്ചിന്‍ തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കുന്നു. ബിജെപിയിലേക്ക് പോകാതെ മൂന്നാം മുന്നണിക്കാണ് സച്ചിന്‍ ശ്രമിച്ചതെന്നും ഗെലോട്ട് ആരോപിച്ചു. അതേസമയം വിശ്വാസ വോട്ടിന് സംസ്ഥാനത്ത് കളമൊരുങ്ങുകയാണ്. സിപിഎം പൂര്‍ണ പിന്തുണ അശോക് ഗെലോട്ടിന് പ്രഖ്യാപിച്ചു. സിപിഎമ്മിന് രണ്ട് എംഎല്‍എമാരാണ് ഉള്ളത്. നേരത്തെ തന്നെ എംഎല്‍എയായ ബല്‍വാന്‍ പൂനിയ ഗെലോട്ടിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു.

സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!

English summary
rajasthan: bjp wants legal action against congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X