Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിച്ചത് സോമനാഥ് ഭാരതി: ഉഗാണ്ടന്‍ സ്ത്രീ

ദില്ലി: വീട്ടിലേക്ക് അതിക്രമിച്ച് കയറി അപമാനിച്ചവര്‍ക്ക് നേതൃത്വം നല്‍കിയത് ദില്ലിയിലെ മന്ത്രി സോമനാഥ് ഭാരതിയായിരുന്നു എന്ന് ഉഗാണ്ടന്‍ വനിത മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. ദില്ലിയില്‍ നടന്ന റെയ്ഡിനിടെയാണ് മന്ത്രിയും സംഘവും തങ്ങളോട് മോശമായി പെരുമാറിയത്. ടി വി ചാനലുകളില്‍ കണ്ടപ്പോഴാണ് മന്ത്രി സോമനാഥ് ഭാരതിയെ തിരിച്ചറിഞ്ഞത് എന്നും ഇവര്‍ പറഞ്ഞു.

ബുധനാഴ്ച രാത്രിയില്‍ സോമനാഥ് ഭാരതിയുടെ നേതൃത്വത്തിലെത്തിയ ഒരു കൂട്ടം ഇന്ത്യക്കാര്‍ ഞങ്ങളെ ആക്രമിച്ചു. അവരുടെ കയ്യില്‍ നീണ്ട വടികള്‍ ഉണ്ടായിരുന്നു. അത് വെച്ച് ഞങ്ങളെ അടിച്ചു. ഉടനെ രാജ്യം വിട്ട് പോയില്ലെങ്കില്‍ കൊല്ലുമെന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തി. പ്രോസിക്യൂഷന്‍ സാക്ഷിയായി ഇവരെ പോലീസ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

somnath-bharti

മന്ത്രിയുടെയും കൂട്ടരുടെയും ആക്രമണത്തില്‍ നിന്നും പോലീസാണ് തങ്ങളെ രക്ഷപ്പെടുത്തിയത് എന്നാണ് ഇവര്‍ പറയുന്നത്. ഉഗാണ്ടന്‍ വനിതയുടെ പരാതിയെത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് കോടതി ആവശ്യപ്പെട്ടു. ഖിര്‍കിയില്‍ ഈ മാസം 15 നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ ഉണ്ടായത്. ഈ സംഭവത്തെത്തുടര്‍ന്നാണ് കൃത്യവിലോപം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ ധര്‍ണ നടത്തിയത്.

വേശ്യാവൃത്തിയും മയക്കുമരുന്ന് കച്ചവടവും നടത്തുന്നു എന്ന് ആരോപിച്ചാണ് മന്ത്രിയും കൂട്ടരും ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ രാത്രി വാറണ്ടില്ലാതെ റെയ്ഡ് നടത്താന്‍ കഴിയില്ലെന്നും വനിതാ പോലീസുകാരില്ലാതെ സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ പോലീസിനോട് മന്ത്രി സോമനാഥ് ഭാരതി കയര്‍ക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+