കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ വീണ്ടും സോണിയക്ക് കത്ത്... പ്രിയങ്കയുടെ കോട്ടയില്‍ നിന്ന്, 9 പേര്‍, രാഹുല്‍ വേണ്ട!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധി തുടരുന്നതിനിടെ സോണിയാ ഗാന്ധിക്ക് വീണ്ടും കത്ത്. ഇത്തവണ യുപിയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് നേതാക്കളാണ് കത്തയച്ചിരിക്കുന്നത്. ഇവര്‍ ഇപ്പോഴും പാര്‍ട്ടിയുടെ ഭാഗമായി തന്നെ തുടരുകയാണ്. വേറൊരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല. ഗാന്ധി കുടുംബത്തിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് ഈ കത്തില്‍ ഉന്നയിക്കുന്നത്. പാര്‍ട്ടി ചരിത്രമാകാന്‍ അധികം സമയം ഇനി വേണ്ടി വരില്ലെന്നും, അതിന് മുമ്പേ പുതിയ അധ്യക്ഷനെ നിയമിച്ച് കോണ്‍ഗ്രസിനെ കരുത്തുറ്റതാക്കാന്‍ നോക്കണമെന്നാണ് ആവശ്യം.

കോണ്‍ഗ്രസിലേക്ക് കത്ത്

കോണ്‍ഗ്രസിലേക്ക് കത്ത്

കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന്റെ രീതികള്‍ക്ക് വലിയ തിരിച്ചടിയാണ് പുതിയ കത്തിലൂടെ ഉ ണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ കത്ത് വന്നിരിക്കുന്നത്. ലെറ്റര്‍ ബോംബ് എന്ന് നേതാക്കള്‍ ഇതിനെ അടക്കം പറയുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കിയ ഒമ്പത് നേതാക്കളാണ് സോണിയക്ക് കത്തയച്ചത്. കുടുംബത്തെ മാറ്റി നിര്‍ത്തി പാര്‍ട്ടിയെ കരുത്തുറ്റതാക്കാന്‍ നോക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടി നാമാവശേഷമാകുന്നതിന് മുമ്പ് അതുണ്ടാവണമെന്നും കത്തില്‍ പറയുന്നു.

പ്രിയങ്കയുടെ കോട്ട

പ്രിയങ്കയുടെ കോട്ട

കത്ത് പ്രിയങ്കയുടെ കോട്ടയായ ഉത്തര്‍പ്രദേശില്‍ നിന്നാണ് വന്നിരിക്കുന്നത്. അതാണ് കോണ്‍ഗ്രസില്‍ വലിയ പ്രശ്‌നമായിരിക്കുന്നത്. കത്തയച്ചവര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചവരുമായിരുന്നു. യുപിയില്‍ നിന്ന് ജിതിന്‍ പ്രസാദ കത്തയച്ചതില്‍ തന്നെ വലിയ കലാപക്കൊടി പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. പ്രസാദയെയും ഗുലാം നബി ആസാദിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതുവരെ 23 നേതാക്കളുടെ കത്തിനെ ചൊല്ലി വിവാദം അവസാനിച്ചിട്ടില്ല. ഇവരുമായി സംസാരിക്കാനും ഗാന്ധി കുടുംബം തയ്യാറല്ല.

കത്തയച്ചവര്‍ ആരൊക്കെ

കത്തയച്ചവര്‍ ആരൊക്കെ

സന്തോഷ് സിംഗ്, സത്യദേവ് ത്രിപാഠി, വിനോദ് ചൗധരി, ഭൂദാര്‍ നരെയ്ന്‍ മിശ്ര, നെക്ക്ചന്ദ് പാണ്ഡെ, സ്വയംപ്രകാശ് ഗോസ്വാമി,സഞ്ജീവ് സിംഗ് എന്നിവരാണ് കത്തയച്ചത്. സത്യദേവ് ത്രിപാഠി മുന്‍ മന്ത്രിയാണ്. യുപിയില്‍ കോണ്‍ഗ്രസ് ഏറ്റവും മോശം അവസ്ഥയിലൂടെയാണ് പോകുന്നതെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസിലെ ജനാധിപത്യം തിരിച്ചുകൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുവാദം ചോദിച്ചിട്ടും, ലഭിച്ചിട്ടില്ലെന്ന് ഇവര്‍ കത്തില്‍ പറയുന്നു.

രാഹുലിനെ ലക്ഷ്യമിട്ട്

രാഹുലിനെ ലക്ഷ്യമിട്ട്

ഈ കത്തിന്റെയും ലക്ഷ്യം രാഹുലിന്റെ വരവ് തടയലാണ്. പ്രിയങ്കയെ യുപിയില്‍ നിയമിച്ചതിലൂടെ തന്റെ എതിരാളികള്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാനായിരുന്നു രാഹുല്‍ ഗാന്ധി ശ്രമിച്ചത്. ഇവര്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാവേണ്ടെന്ന തീരുമാനത്തിലാണ്. സോണിയയുമായി വളരെ അടുപ്പമുള്ളവരുമായിരുന്നു. എന്നാല്‍ ഗാന്ധി കുടുംബവുമായി ഇപ്പോള്‍ അകല്‍ച്ചയിലാണ്. പ്രിയങ്കയുടെ ഗുഡ്ബുക്കിലും ഇവര്‍ ഇല്ല. പ്രസാദയെ പാര്‍ട്ടിയില്‍ നിന്ന് ചാടിക്കാനുള്ള ശ്രമങ്ങളും ഇവര്‍ നടത്തുന്നുണ്ട്.

സോണിയ ഒന്നും അറിയുന്നില്ല

സോണിയ ഒന്നും അറിയുന്നില്ല

സോണിയാ ഗാന്ധി കോണ്‍ഗ്രസില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ളവര്‍ ഒരുകാര്യവും സോണിയയെ അറിയിക്കുന്നില്ല. ഞങ്ങളെ പുറത്താക്കിയ കാര്യം പോലും സോണിയ അറിഞ്ഞിട്ടില്ല. ഇതും നിയമവിരുദ്ധമായിട്ടാണ് നടന്നത്. അച്ചടക്ക സമിതിയിലെ ഉന്നതാധികാര കമ്മിറ്റിക്ക് ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇത് പരിഗണിച്ചില്ല. അവര്‍ക്ക് സമയമില്ലെന്നായിരുന്നു മറുപടി. നേരത്തെ ഒരുകൂട്ടം നേതാക്കള്‍ സോണിയയെയും രാഹുലിനെയും വിശ്വസിപ്പിച്ച് പാര്‍ട്ടി കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് പരാതിയുണ്ട്.

പ്രിയങ്കയ്ക്ക് നേതൃ ശേഷിയില്ല

പ്രിയങ്കയ്ക്ക് നേതൃ ശേഷിയില്ല

പ്രിയങ്കയ്‌ക്കെതിരെ വമ്പന്‍ വെളിപ്പെടുത്തലുകള്‍ ഇവര്‍ നടത്തുന്നുണ്ട്. പാര്‍ട്ടിയുടെ ശമ്പള പറ്റുന്നവര്‍ പലരും പ്രാഥമികാംഗത്വം പോലുമില്ലാതെ കോണ്‍ഗ്രസിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രമോ പ്രവര്‍ത്തന ശൈലിയോ ഇവര്‍ക്ക് അറിയില്ല. എന്നാല്‍ യുപിയിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് ഇവരാണെന്ന് നേതാക്കള്‍ വെളിപ്പെടുത്തി. അതേസമയം പ്രിയങ്കയുടെ അടുപ്പക്കാരനായ സന്ദീപ് സിംഗിനെ ചൂണ്ടിക്കാണിച്ചാണ് ഈ വിമര്‍ശനം. ഇടതുപക്ഷ നേതാവായ സന്ദീപ് കോണ്‍ഗ്രസ് അംഗത്വമില്ലാത്ത നേതാവാണ്.

ഇന്ദിരയ്‌ക്കൊപ്പം ഉറച്ച് നിന്നവര്‍

ഇന്ദിരയ്‌ക്കൊപ്പം ഉറച്ച് നിന്നവര്‍

കോണ്‍ഗ്രസില്‍ 1977-80 കാലത്ത് ഉണ്ടായിരുന്ന പ്രതിസന്ധിയില്‍ പാര്‍ട്ടിക്കൊപ്പം ഉറച്ച് നിന്നവരുടെ പ്രകടനത്തെയാണ് ഇന്നലെ വന്നവര്‍ വിലയിരുത്തുന്നത്. പാര്‍ട്ടിയിലെ ജനാധിപത്യമൊക്കെ നഷ്ടമായ അവസ്ഥയാണ്. സീനിയര്‍ നേതാക്കളെ തിരഞ്ഞ് പിടിച്ചാണ് ആക്രമിക്കുന്നത്. പലരെയും പുറത്താക്കുന്നു. മാധ്യമങ്ങളിലൂടെയാണ് ഞങ്ങളെ പുറത്താക്കിയ വിവരം അറിഞ്ഞത്. ഇത് പാര്‍ട്ടിയുടെ പുതിയ പ്രവര്‍ത്തന സംസ്‌കാരമാണോ? ഗാന്ധി കുടുംബം ഇത്തരം വിഷയങ്ങളില്‍ കണ്ണടച്ചാല്‍ പിന്നെ കോണ്‍ഗ്രസ് ബാക്കിയുണ്ടാവില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം നിരവധി നേതാക്കള്‍ ഇപ്പോള്‍ ്‌യുപിയില്‍ പ്രിയങ്കയുടെ കണ്ണിലെ കരടാണ്. ഇവര്‍ സമാന്തര കോണ്‍ഗ്രസായി പ്രവര്‍ത്തിക്കുമെന്നാണ് സൂചന.

English summary
sonia gandhi gets another letter this time from uttar pradesh, dissent grows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X