ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; കൊലക്കേസ് പ്രതി പിടിയില്‍
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ കണ്‍വെന്‍ഷന്‍ ഹാള്‍ നിര്‍മ്മാണ സ്ഥലത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. കൊലക്കേസ് പ്രതിയെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കത്തിയും മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.കുമ്പള പേരാലിലെ അഫ്‌സലാ(22)ണ് പിടിയിലായത്.
കല്ലങ്കൈയിലെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍വശത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കണ്‍വെന്‍ഷന്‍ ഹാളിലാണ് സംഭവം. ബംഗാള്‍ സ്വദേശികളായ 14 തൊഴിലാളികള്‍ ഇവിടെയാണ് താമസിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ എത്തിയ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി ബംഗാള്‍ സ്വദേശികളില്‍ നിന്ന് പണം കവരാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെ ബംഗാള്‍ സ്വദേശികള്‍ സംഘത്തെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടിച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തൊട്ടടുത്ത് ക്രിക്കറ്റ് കളി നടക്കുന്നതിനാല്‍ അവിടെയുണ്ടായിരുന്നവരെത്തി യുവാവിനെ പിടിച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പേരാല്‍ സ്വദേശിയെ കൊലപ്പെടുത്തി മണലില്‍ പൂഴ്ത്തിയ കേസില്‍ പ്രതിയാണ് യുവാവെന്ന് അറിയുന്നു. ഇതേ കേസില്‍ പ്രതിയായ മറ്റൊരു യുവാവ് അടക്കം രണ്ട് പേരെയാണ് പൊലീസ് അന്വേഷിച്ച് വരുന്നത്. പിടിയിലായ യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.
മൊഗ്രാല്‍പുത്തൂരിലെ പ്രവാസിയില്‍ നിന്ന് പണം ആവശ്യപ്പെട്ട് നല്‍കാത്തതിന് പുത്തന്‍ ഇന്നോവ കാര്‍ കത്തിച്ച കേസിലടക്കം ഈ സംഘം നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് അറിയുന്നത്.












Click it and Unblock the Notifications