ദുബായ് ജുമെരിയ ബീച്ചില്‍ നീന്തലിനിടെ പീഡനശ്രമം

ജുമെരിയ ഓപ്പണ്‍ ബീച്ചിലാണ് സംഭവം നടക്കുന്നത്. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീലങ്കക്കാരനായ ലൈഫ് ഗാര്‍ഡാണ് പ്രതിയെ പിടി കൂടി പൊലീസിന് കൈമാറിയത്. കേസിന്റെ വിചാരണ പുരോഗമിയ്ക്കുകയാണ്.
വെള്ളത്തിലേയ്ക്ക് ചാടിയ യുവാവിനെ അല്‍പ്പ സമയങ്ങള്‍ക്കകം സ്ത്രീ പിടിച്ച് തള്ളുന്നതും അതിന് ശേഷം അവര്‍ കരയിലേയ്ക്ക് കയറി വരുന്നതും കണ്ടിട്ടാണ് ലൈഫ് ഗാര്‍ഡ് പ്രശ്‌നത്തില്‍ ഇടപെടുന്നത്. യുവതിയോട് അന്വേഷിച്ചപ്പോള്‍ വെള്ളത്തിലേയ്ക്ക് ചാടിയ യുവാവ് തന്നെ കടന്ന് പിടിയ്ക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചുവെന്നും സ്ത്രീ പറഞ്ഞു.
തുടര്‍ന്ന് ലൈഫ് ഗാര്‍ഡ് യുവാവിനടുത്തേയ്ക്ക് ചെല്ലുകയും കാര്യങ്ങള്‍ അന്വേഷിയ്ക്കുകയും ചെയ്തു. ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട് ഏറ്റ് പറയുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുകയുമായിരുന്നു പ്രതി. ലൈഫ് ഗാര്‍ഡ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. കേസില്‍ സെപ്റ്റംബര്‍ 18 ന് കോടതി വിധി പറയും. ലൈംഗിക പീഡനത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.












Click it and Unblock the Notifications