അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതില്‍ പ്രതിഷേധം: മുതലമടയില്‍ ചൊവ്വാഴ്ച്ച ഹര്‍ത്താല്‍
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് മുതലമടയില്‍ ചൊവ്വാഴ്ച്ച ഹര്‍ത്താല്‍. പഞ്ചായത്ത് പരിധിയില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. നാട്ടുകാരെ ഈ കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാണ് ആവശ്യപ്പെടുന്നത്. മുതലമട പഞ്ചായത്ത് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.
ഇടുക്കി ചിന്നക്കനാലിലെ പ്രശ്‌നക്കാരനായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. അതാണ് പ്രതിഷേധത്തിന് കാരരണം. നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ്.

അതേസമയം ജനങ്ങള്‍ ഇപ്പോഴും പ്രദേശത്ത് പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. മുതലമട പഞ്ചായത്ത് ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആറ് പഞ്ചായത്തുകളെ ഈ തീരുമാനം ബാധിക്കുമെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. സമരത്തിന് ജനകീയ സമിതി രൂപീകരിക്കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുപോകണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണകുട്ടി പറഞ്ഞു. കോടതിയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.അരിക്കൊമ്പനെ ഒരു കാരണവശാലും പറമ്പിക്കുളത്തേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന പൊതുവികാരമാണ് പാലക്കാട് കൊല്ലങ്കോട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായത്.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്‌നാക്‌സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
നെന്മാറ എംഎല്‍എ കെ ബാബുവിന്റെ അധ്യക്ഷതയിലാണ് സര്‍വകക്ഷി യോഗം നടന്നത്. തുടര്‍ സമരങ്ങള്‍ക്കും നിയമ പോരാട്ടത്തിനുമായി ജനകീയ സമിതി രൂപീകരിക്കും. ജനവാസ മേഖലയായ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ ഇറക്കിവിട്ടാല്‍ വലിയ പ്രതാഘ്യാതങ്ങളായിരിക്കും സംഭവിക്കുകയെന്ന് കോടതിയെ ബോധ്യപ്പെടുത്തും. കോടതിയെ സമീപിക്കാന്‍ നിയമവിദഗ്ധരുടെ സംഘം രൂപീകരിക്കും.












Click it and Unblock the Notifications