ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി വേദിയിലെത്തി എവി ഗോപിനാഥ്, 'വന്നത് കര്‍ഷകരുടെ പ്രശ്‌നം ഉന്നയിക്കാന്‍'
പാലക്കാട്: ബിജെപി പാലക്കാട്ട് സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എവി ഗോപിനാഥും. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ജെപി നദ്ദ പങ്കെടുക്കുന്ന പരിപാടിയിലാണ് ഗോപിനാഥ് എത്തിയത്. നേരത്തെ കോണ്‍ഗ്രസ് വിമതനായിരുന്നു ഗോപിനാഥ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ജെപി നദ്ദ പൗര പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അതേസമയം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് എത്തിയതെന്ന് ഗോപിനാഥ് പറഞ്ഞു. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.

നേരത്തെ കേരള സര്‍ക്കാര്‍ നടത്തിയ നവ കേരള സദസ്സില്‍ എവി ഗോപിനാഥ് പങ്കെടുത്തിരുന്നു. വികസന താല്‍പര്യം മുന്‍നിര്‍ത്തിയാണ് പങ്കെടുത്തതെന്നും, സംഭവത്തില്‍ മറ്റ് രാഷ്ട്രീയ താല്‍പര്യമൊന്നുമില്ലെന്നാണ് അന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തോട് പറഞ്ഞിരുന്നത്. പിന്നീടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എല്‍ഡിഎഫിന് പിന്തുണ നല്‍കിയത്.
എന്തുകൊണ്ടാണ് മലയാള സിനിമയില്‍ ലൈംഗിക പീഡനത്തിന് ഇരയായ ആര്‍ട്ടിസ്റ്റുകള്‍ക്ക് നീതി വൈകുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ചോദിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നദ്ദ ആരോപിച്ചു.
എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നീതി വൈകുന്നത്. കേരള സര്‍ക്കാരിനെ ആരാണ് തടയുന്നത്. അവരെ ആരാണ് വേട്ടായടുന്നത്? നിങ്ങളും അതിന്റെ ഭാഗമാണ്, അതുകൊണ്ടാണ് മറച്ചുവെക്കാന്‍ ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേകമായി തന്നെ പറയുന്നത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുണ്ടെന്നാണ്.
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി തന്നെ പറയണമെന്നും നദ്ദ ആവശ്യപ്പെട്ടു. വയനാട്ടിലെ ദുരന്തത്തിന് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വീഴ്ച്ചയാണ് കാരണം. മുന്നറിയിപ്പ് കൃത്യസമയത്ത് കേന്ദ്ര സര്‍ക്കാരും എന്‍ഡിആര്‍എഫും നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൃത്യസമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ദുരന്തമുണ്ടായതെന്നും നദ്ദ പറഞ്ഞു.












Click it and Unblock the Notifications