Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് നഗരസഭയില്‍ ബിജെപി മുക്ത ഭരണമുണ്ടാകുമെന്ന് കടന്നപള്ളി, എല്‍ഡിഎഫ് ഭരണത്തിലെത്തും!!

പാലക്കാട്: എല്‍ഡിഎഫ് പ്രചാരണം ശക്തിപ്പെടുത്താന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പാലക്കാട് എത്തി. പാലക്കാട് നഗരസഭയിലെ 40ാം വാര്‍ഡില്‍ മത്സരിക്കുന്ന പ്രചാരണം നടത്തുന്നതിനാണ് മന്ത്രി ജില്ലയിലെത്തിയത്. സ്ഥാനാര്‍ത്ഥി ജിഷ മുരുഗദാസിനൊപ്പം പട്ടാണിത്തെരുവിലെ കടകളിലും വീടുകളിലും കയറി കടന്നപ്പള്ളി വോട്ട് അഭ്യര്‍ത്ഥിച്ചു. ജിഷയുടെ വിജയം ഉറപ്പാണ്. ഇത്തവണ പാലക്കാട് നഗരസഭയില്‍ ബിജെപി മുക്ത ഭരണം ഉറപ്പാണെന്നും കടന്നപ്പള്ളി പറഞ്ഞു.

1

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ കാര്യങ്ങള്‍ വോട്ടര്‍മാരോട് തുറന്നുപറഞ്ഞാണ് കടന്നപ്പള്ളി സ്ഥാനാര്‍ത്ഥി ജിഷയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യം കേരളത്തില്‍ ഉടനീളം ലഭിച്ച് കൊണ്ടിരിക്കുകയാണ്. അതിന് ആധാരമായ വിഷയങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അക്ഷരംപ്രതി പാലിച്ച് കൊണ്ടാണ് പ്രവര്‍ത്തിച്ചത്.

വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിലാണ് നടത്തിയത്. ആര്‍ക്കും കുറ്റപറയാനാവാത്ത സാഹചര്യമാണ് ഉള്ളത്. ഒരുപാട് പ്രകൃതി ക്ഷോഭം കേരളത്തെ അലട്ടിയിരുന്നു. പ്രളയമുണ്ടായി, ഓഖിയുണ്ടായി, നിപ്പയുണ്ടായി, പക്ഷേ എല്ലാം പ്രതിസന്ധിയെയും കേരളം അതിജീവിച്ചു. ഇപ്പോഴിതാ കോവിഡ് കാലമായി. എന്നിട്ടും നമ്മള്‍ പിടിച്ചുനിന്നു. സര്‍ക്കാര്‍ കാണിച്ച ഇച്ഛാശക്തിയാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വമാണ് ഇതിന് സഹായിച്ചതെന്നും കടന്നപ്പള്ളി പറഞ്ഞു.

വികസനത്തെ സംരക്ഷിക്കുക, കേരളത്തെ രക്ഷിക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് വെക്കുന്നത്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പരിപാടികളാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുക. സാധാരണക്കാരുടെ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ സര്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍. അതാണ് ഏറ്റവും വലിയ നേട്ടം. 68 ലക്ഷം വീടുകളില്‍ ഭക്ഷണമെത്തിച്ചതും നേട്ടമാണെന്ന് കടന്നപ്പള്ളി പറഞ്ഞു. എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് ജിഷ മത്സരിക്കുന്നത്. കുട ചിഹ്നത്തിലാണ് മത്സരം. പതിറ്റാണ്ടുകളായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഇടമാണ് 40ാം വാര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+