പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് അടുത്തെത്തി, വെണ്ണക്കരയിലെ കനാല്‍ പ്രശ്‌നം തീര്‍ന്നിട്ടില്ല, പ്രതീക്ഷ എല്‍ഡിഎഫില്‍

Google Oneindia Malayalam News

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ് എന്നാല്‍ ഇതുവരെ വെണ്ണക്കരയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. ഇവിടെ കനാലിലെ പ്രശ്‌നങ്ങള്‍ എല്ലാ മുന്നണികളും അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തവണയും വോട്ട് ചെയ്യുമെങ്കിലും, ആരെങ്കിലും അത് പരിഹരിക്കുമോ എന്ന് ഉറപ്പില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. വഴിയിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മൊത്തം പൊളിഞ്ഞ് കിടക്കുകയാണെന്ന് വീട്ടമ്മ പറയുന്നു.

1

എല്ലാവരും നേരെയാക്കി തരാമെന്ന് പറയുമെങ്കിലും അവരെയൊന്നും ഈ വഴിക്ക് കാണാറില്ലെന്നും അവര്‍ പറഞ്ഞു. വെണ്ണക്കരയിലെ കനാല്‍ വരമ്പിലെ ജനങ്ങളുടെ ജീവിതം ഇത് കാരണം ദുരിത പൂര്‍ണമാണ്. ഇതിന് പരിഹാരമെന്നത് വലിയ ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്. കനാല്‍ തുറന്നുവിട്ടാല്‍ വെള്ളം പോകുന്നത് ജനങ്ങള്‍ നടക്കുന്ന വഴിയിലേക്കാണ്. ഇതിനെ കുറിച്ചുള്ള പരാതികള്‍ പറഞ്ഞ് മടുത്തെന്ന് ജനങ്ങള്‍ പറയുന്നു. ജനങ്ങള്‍ നേതാക്കളില്‍ ഇപ്പോള്‍ വിശ്വസിക്കാത്ത അവസ്ഥയാണ്.

അതേസമയം ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തി. തന്നെ ഇത്തവണ ജയിപ്പിച്ചാല്‍ ഇതിനൊരു പരിഹാരമുണ്ടാക്കുമെന്ന് തിരുനെല്ലായി ഈസ്റ്റ് വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന ആര്‍ അജയ് പറയുന്നു. ഈ വാര്‍ഡില്‍ വികസനമില്ലാത്ത സ്ഥലങ്ങളില്‍ തീര്‍ച്ചയായും താന്‍ വികസനം കൊണ്ടുവരും. ജനങ്ങള്‍ക്ക് വേണ്ടിയാവും തന്റെ പ്രവര്‍ത്തനമെന്നും അജയ് പറയുന്നു. വ്യക്തിപരമായി എന്നെ കൊണ്ടുസാധിക്കുന്നതിന്റെ പരമാവധി ഈ ജനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുനെല്ലായി ഈസ്റ്റ് വാര്‍ഡിലെ വികസന മുരടിപ്പ് പരിഹരിക്കുന്നതിന് ഒരു വോട്ടാണ് അജയ് അഭ്യര്‍ത്ഥിക്കുന്നത്. വീടുകളില്‍ കയറിയിറങ്ങിയുള്ള വോട്ട് പിടിത്തമാണ് അജയ് ഈ കോവിഡ് കാലത്തും പിന്തുടരുന്നത്. നാട്ടുകാര്‍ അദ്ദേഹത്തിന്റെ സമീപനത്തിലും സംതൃപ്തി അറിയിക്കുന്നു. എന്നാല്‍ കനാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമോ എന്ന് തിരഞ്ഞെടുപ്പ് ഫലമാണ് തീരുമാനിക്കുക. നാട്ടുകാര്‍ അജയിക്ക് തന്നെ വോട്ടു ചെയ്യുമെന്നാണ് എല്‍ഡിഎഫിന്റെയും പ്രതീക്ഷ.

English summary
canal problems in vennekara, ldf candidate promise to voters and says he will fix them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X