പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെട്രോള്‍ പമ്പിനു തീ പിടിച്ചു!! പ്രദേശമാകെ തീ പടർന്നു... വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്

  • By Desk
Google Oneindia Malayalam News

പാലക്കാട്: കോങ്ങാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പില്‍ തീ പടര്‍ന്നത് പ്രദേശമാകെ ഒന്നരമണിക്കൂറോളം പരിഭ്രാന്തിപരത്തി. ഇന്നലെ കാലത്ത് ആറരയോടെ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യബസ് തിരിച്ചിടുന്നതിനിടെ പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റില്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇളകിമറിഞ്ഞ പോയന്റിന് തീ പിടിച്ചു.

<strong>പ്രതിരോധ കുത്തിവെപ്പില്‍ ഗുരുതരവീഴ്ച; വയനാട്ടില്‍ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നു, പനമരം ഗ്രാമപഞ്ചായത്തില്‍ അഞ്ച് പശുക്കള്‍ക്ക് രോഗബാധ</strong>പ്രതിരോധ കുത്തിവെപ്പില്‍ ഗുരുതരവീഴ്ച; വയനാട്ടില്‍ കന്നുകാലികളില്‍ കുളമ്പുരോഗം പടരുന്നു, പനമരം ഗ്രാമപഞ്ചായത്തില്‍ അഞ്ച് പശുക്കള്‍ക്ക് രോഗബാധ

പ്രദേശമാകെ തീ പടരുന്നതുകണ്ട ജീവനക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മുട്ടത്ത് റബര്‍ ട്രേഡേഴ്‌സ് ഉടമ ബിജു, ഒമ്പതാംമൈല്‍ സ്വദേശി മാത്യൂ എന്നിവരും ചില നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആളിക്കത്തുന്ന തീ വകവെക്കാതെ പമ്പ് ജിവനക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ ചേര്‍ന്നു. എന്നാല്‍ ആവശ്യത്തിന് ഫയര്‍ എസ്റ്റിംഗ്യുഷര്‍ പമ്പില്‍ ഇല്ലാതിരുന്നതിനാല്‍ മാഞ്ചേരിക്കാവ്, കേരളശ്ശേരി പമ്പുകളില്‍ നിന്നും കൊണ്ടുവന്നാണ് തീ നിയന്ത്രിക്കാനായത്.

Petrol Pumb

മൂന്നുയൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ തന്നെ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. അതേസമയം പമ്പിലെ ടാങ്കില്‍ 14,000 ലിറ്റര്‍ പെട്രോളും ഏകദേശം അത്രതന്നെ ഡീസലും ഉണ്ടായിരുന്നതിനാല്‍ പൂര്‍ണമായും സുരക്ഷ ഉറപ്പാക്കുന്നതുവരെ ഫയര്‍ഫോഴ്‌സ് സേന പ്രദേശത്ത് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തീ ടാങ്കിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ നാലുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ ഗുരുതരമായി ബാധിക്കുന്ന വന്‍സ്‌ഫോടനവും, പ്രദേശമാകെ കത്തിത്തീരുകയും ചെയ്യുമായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാല്‍ പമ്പിലും സമീപത്തും വാഹനങ്ങള്‍ ഇല്ലാതിരുന്നതും അപകടത്തിന്റെ തോത് കുറച്ചു. പെരിഞ്ഞാമ്പാടം, ശ്രീകുറുംബപ്പറമ്പ്, ഹൈസ്‌ക്കൂള്‍കുന്ന് കോങ്ങാട് ടൗണ്‍ എന്നീ പ്രദേശങ്ങളുടെ നടുവിലാണ് പമ്പ് പ്രവര്‍ത്തിക്കുന്നത്. പമ്പിനു പുറകിലും മുന്നില്‍ പെരിഞ്ഞാമ്പാടത്തും ധാരാളം വീടുകളുണ്ട്. തീ നിയന്ത്രണവിധേയമായില്ലെങ്കില്‍ പ്രദേശവാസികളെ മറ്റൊരു സ്ഥലത്തേക്ക് ഒഴിപ്പിക്കുന്ന കാര്യങ്ങള്‍ പൊലിസ് ആലോചിച്ചിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബിജു, മാത്യൂ, പമ്പിലെ ജീവനക്കാര്‍ എന്നിവരുടെ ധൈര്യംചോരാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുനാടിനേയാകെ രക്ഷിക്കുകയായിരുന്നു.

English summary
Caught fire in petrol pumb at Kongad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X