Get Updates
Get notified of breaking news, exclusive insights, and must-see stories!

മാട്രിമോണികള്‍ വഴിയുള്ള വിവാഹങ്ങളിലും ചതികുഴികള്‍; ജാഗ്രത പുലർത്തണമെന്ന് വനിതാ കമ്മീഷൻ

പാലക്കാട്; സാമൂഹ്യ മാധ്യമങ്ങളിലെ ചതികുഴികള്‍ക്കെതിരെ പെണ്‍കുട്ടികള്‍ ജാഗ്രത കാണിക്കണമെന്ന് വനിതാ കമ്മീഷൻ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെട്ട നിരവധി കേസുകള്‍ വനിത കമ്മിഷനില്‍ വരുന്നതായും കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. വനിത കമ്മീഷന്‍ കലക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗിലാണ് കമ്മീഷന്‍ അംഗം ഇക്കാര്യം അറിയിച്ചത്.

marriage-1606704427-1

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ കൗമാരക്കാരായ പെണ്‍കുട്ടികളെ സൗഹൃദം സ്ഥാപിച്ച് ചൂഷണം ചെയ്യുന്ന സൗഹൃദങ്ങളെ തിരിച്ചറിയണമെന്ന് കമ്മീഷൻ പറഞ്ഞു. ഒരാഴ്ചത്തെ സൗഹൃദത്തില്‍ വീട്ടില്‍ നിന്നും ആണ്‍ സുഹൃത്തിനൊപ്പം പോയി പീഡനം നേരിട്ട പെൺകുട്ടിയുടെ പരാതി പരിഗണിക്കവേയായിരുന്നു കമ്മീഷൻ പ്രതികരണം. ജയിലിലടക്കപ്പെട്ട പ്രതീതിയിലാണ് തനിക്ക് ജീവിക്കേണ്ടി വന്നതെന്നും ഭര്‍ത്താവും കുടുംബക്കാരും നിരന്തരം പീഡിപ്പിക്കുകയും ചെയ്തെന്നാണ് പെൺകുട്ടി പരാതിയിൽ പറഞ്ഞത്. സ്‌കോളര്‍പ്പിപ്പ് പരീക്ഷക്കാണെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്നിറങ്ങി രക്ഷപ്പെട്ട് സ്വന്തം വീട്ടില്‍ പെൺകുട്ടി അഭയം തേടുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെൺകുട്ടി പരാതി നൽകാൻ എത്തിയത്. വിഷയത്തെ കമ്മിഷന്‍ ഗൗരവമായി കാണുന്നതായി കമ്മീഷനംഗം വ്യക്തമാക്കി.

പെണ്‍കുട്ടിക്ക് ധൈര്യം കൊടുക്കുകയും ഈ കേസില്‍ പെണ്‍കുട്ടിക്കായി ആവശ്യമായതെല്ലാം കമ്മിഷന്‍ ചെയ്യുമെന്നും അംഗം അറിയിച്ചിട്ടുണ്ട്.
മാട്രിമോണികള്‍ മുഖേന ഉണ്ടാകുന്ന വിവാഹങ്ങളിലും ഇത്തരത്തില്‍ ചതികുഴികള്‍ ഉള്ളതായി കമ്മിഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട് . അതിനാല്‍ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിലും സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് ഷിജി ശിവജി പറഞ്ഞു.

32 പരാതികളാണ് സിറ്റിംഗില്‍ ആകെ ലഭിച്ചത്. അതില്‍ ഒമ്പതെണ്ണം തീര്‍പ്പാക്കുകയും അഞ്ചെണ്ണം വിവിധ വകുപ്പുകളിലേക്കും മൂന്നെണ്ണം കെല്‍ സക്കും രണ്ടെണ്ണം തുടര്‍ന്നടപടികള്‍ക്കായും കൈമാറി.13 പരാതികള്‍ അടുത്ത അദാലത്തിലേക്ക് പരിഗണിക്കും.

ചുംബിക്കാനൊരുങ്ങി പ്രണയാർദ്രമായി നിൽക്കുന്ന അമൃതയും ഗോപി സുന്ദറും ..സദാചാരക്കാരുടെ വായടിപ്പിച്ച് വീണ്ടും ചിത്രങ്ങൾ..വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+