പാലം പണിക്കിടെ വാര്‍ക്കകമ്പികള്‍ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു: സംഭവം പാലക്കാട് പുതുപ്പരിയാരത്ത്!!
പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് പാലം പണിക്കിടെ വാര്‍ക്കകമ്പികള്‍ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കോഴിക്കോട് വടകര നാദാപുരം പാലക്കോട്ടില്‍ വീട്ടില്‍ പി.കെ. ചന്ദ്രന്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
കേരളത്തില്‍ ബിജെപിക്ക് 2 എംപിമാര്‍, കോണ്‍ഗ്രസ് 100 തികയ്ക്കില്ല; കെ സുരേന്ദ്രന്‍റെ വിലയിരുത്തല്‍
ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായാണ് പുതുപ്പരിയാരത്ത് എരുവില്‍തോടിന് കുറുകെ പുതിയപാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ തൂണുകള്‍ വാര്‍ക്കാനായി അവസ്ഥിവാരമെടുത്ത് കഴിഞ്ഞ ദിവസം ഇരുകമ്പികള്‍ കെട്ടിവച്ചിരുന്നു. ഇതിന്റെ തുടര്‍പണികള്‍ക്കായി വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ മറ്റ് തൊഴിലാളികള്‍ക്കൊപ്പം പണിക്കിറങ്ങിയതായിരുന്നു ചന്ദ്രന്‍. എന്നാല്‍, കുത്തനെ നീളത്തില്‍ കെട്ടിവച്ചിരുന്ന ഇരുമ്പുകമ്പികള്‍ ഇളകി ഒരുവശത്തേക്ക് ചരിയുകയും, പണിയെടുന്ന ചന്ദ്രന്റെ ദേഹത്തേക്ക് വീഴുകയായുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കമ്പികള്‍ക്കിടയില്‍പ്പെട്ട ചന്ദ്രനെ കമ്പികള്‍ അറുത്ത് മാറ്റിയാണ് പുറത്തെടുത്തത്. ആദ്യം സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ജില്ലാശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. ഹേമാംബിക നഗര്‍ പോലീസും, പാലക്കാട് അഗ്നിശമന സേനയും സ്ഥലത്തെത്തി.
കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന ഊരാളുങ്കല്‍ എന്ന നിര്‍മ്മാണ കമ്പനിയാണ് പാലത്തിന്റെ പണിനടത്തുന്നത്. രണ്ട് മാസമായി പണിനടന്നുവരുകയാണ്. നിര്‍മ്മാണത്തില്‍ വീഴ്ചയൊന്നുമില്ലെന്നും, പെട്ടന്നുണ്ടായ അപകടമാണിതെന്നും ഊരാളുങ്കല്‍ പ്രോജക്ട് മാനേജര്‍ ജി. വിജയകുമാര്‍ പറഞ്ഞു. ജില്ലാശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ബിന്ദുവാണ് മരിച്ച ചന്ദ്രന്റെ ഭാര്യ. മക്കള്‍: ചന്ദന, സ്‌നേഹ. മരുമക്കള്‍: സുധീഷ്.












Click it and Unblock the Notifications