Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിന് വില കുതിച്ചുയരുമ്പോൾ ‘ഗോൾഡൻ റിട്രീവർ’ ഡെയ്സി 3 പവന്റെ മാല വിഴുങ്ങി! പിന്നെ നടന്നത്..

Gold 1331

സ്വർണ വിലയെക്കുറിച്ച് പറയേണ്ട ആവശ്യം ഇല്ലല്ലോ കുതിച്ചുകയറുകയാണ്. അങ്ങനെ സ്വർണം വാങ്ങുന്നത് തന്നെ വളരെ പ്രയാസകരമായിരിക്കുന്ന സമയത്ത് മൂന്ന് പവൻ നഷ്ടമായാൽ എന്താണ് ചെയ്യുക. അതെ മൂന്ന് പവൻ നഷ്ടമായി അതിന് കാരണമോ നഷ്ടമയാ ആളുടെ വളരെ പ്രിയപ്പെട്ട ആളുതന്നെ.

ഗോൾഡൻ റിട്രീവർ' ഇനത്തിൽപ്പെട്ട 'ഡെയ്സി' എന്ന നായ്ക്കുട്ടി ആണ് മൂന്ന് പവന്റെ സ്വർണമാല വിഴുങ്ങിയത്, എന്തായാലും മാല തിരിച്ചുകിട്ടിയിട്ടുണ്ട്. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസിന്റെ വീട്ടിലാണ് ഈ സംഭവം. കുറച്ചു ദിവസം മുമ്പാണ് കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ കഴുത്തിലെ സ്വർണമാല കാണാതായത്. തിരയാത്ത സ്ഥലമില്ല, അങ്ങനെ മാല നഷ്ടപ്പെട്ട വിഷമത്തിൽ നിൽക്കുമ്പോഴാണ് ഇവരുടെ വീട്ടിലെ പെൺ നായ ഡെയ്സി വീടിന്റെ മൂലയ്ക്കിരുന്ന് പെൻസിൽ കടിക്കുന്നതു ശ്രദ്ധയിൽപെട്ടത്.

Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..

'ഇനി ഡെയ്സി എങ്ങാനും മാല വിഴുങ്ങി കാണുമോ? സംശയം തോന്നിയ കൃഷ്ണദാസും ഭാര്യയും ‍ഡെയ്സിയുടെ എക്സ്റേ എടുത്തു. കിട്ടി. മാല നായയുടെ വയറ്റിൽ തന്നെ ഉണ്ടെന്നു മനസ്സിലാക്കിതിന് പിന്നാലെ തന്നെ ജില്ലാ മൃഗാശുപത്രിയിൽ എത്തി ഡോക്ടറെ കാണിച്ചു. മാല പുറത്തു വന്നില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്നായി. അതിനുള്ള തീയതിയും നിശ്ചയിച്ചു.

സ്വർണത്തിന് വില കത്തിക്കയറുകയാണെങ്കിലും ഡെയ്സിയെ വേദനപ്പിച്ചുകൊണ്ട്, ഒരു ശ്സ്ത്രക്രിയയിലൂടെ മാല പുറകത്തെടുക്കാൻ ഇവർ‌ക്ക് വിഷം. ശസ്ത്രക്രിയ ഇല്ലാതെ മാല പുറത്തു വരാനായി ബ്രെഡും പഴവുമെല്ലാം നൽകിയെങ്കിലും മാല മാത്രം പുറത്തു വന്നില്ല. അകത്തിരുന്നാൽ ഡെയ്സിക്ക് വല്ല കുഴപ്പവും ആയാലോ എന്നു കരുതി ശസ്ത്രക്രിയ ചെയ്യാമെന്ന തീരുമാനത്തിലെത്തി ആശുപത്രിയിൽ പോയി, വീണ്ടും എക്സ്റേ എടുത്തു. മാല പുറത്തേക്കു വരാനുള്ള സാഹചര്യത്തിലാണെന്ന് ഡോക്ടർ പറഞ്ഞു.

മൂന്നാം ദിവസം മാല അതാ പുറത്തുവന്നു. ഡെയസ് തന്നെയാണ് മാല കാണിച്ചു കൊടുത്തത്. ഏതാനും ദിവസം ഡെയ്സിയുടെ വയറ്റിൽ കിടന്നതിനാൽ രാസപ്രവർത്തനം മൂലം നിറത്തിൽ ചെറിയ വ്യത്യാസം ഉണ്ടെന്നതല്ലാതെ മറ്റ് കുഴപ്പങ്ങളില്ല. മാല കിട്ടിയതിലും ഡെയ്സിയെ ബുദ്ധിമുട്ടിക്കാതെ ഇരുന്തിലും ഇവർ സന്തോഷത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+