കറുപ്പിട്ട 4 പെണ്‍കുട്ടികള്‍ ബലമായി ദ്രാവകം കഴിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി; അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്...
പാലക്കാട്: വിദ്യാര്‍ത്ഥിനിയുടെ വിചിത്രമായ വാദത്തില്‍ പുലിവാല് പിടിച്ച് പോലീസ്. തന്നെ അജ്ഞാതരായ നാല് പെണ്‍കുട്ടികള്‍ ബലമായി ദ്രാവകം കഴിപ്പിച്ചെന്നായിരുന്നു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഈ നാല് പെണ്‍കുട്ടികളും കറുപ്പ് വസ്ത്രം ധരിച്ചാണ് എത്തിയതെന്നും പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നു.
എന്നാല്‍ അന്വേഷിച്ച് പോയ പോലീസ് ആകെ കണ്‍ഫ്യൂഷനിലായിരിക്കുകയാണ്. ഈ പെണ്‍കുട്ടി പറയുന്ന വാദങ്ങളൊക്കെ തെറ്റാണെന്നും, അങ്ങനൊന്നും ഇവരുടെ ശരീരത്തിലേ ഇല്ലെന്നുമാണ് പോലീസിനെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി രക്ഷിതാവിനെ ഫോണില്‍ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അടക്കം സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെ പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
അജ്ഞാതര്‍ വന്ന് ദ്രാവകം കഴിപ്പിച്ചെന്നത് ഗുരുതരമായ കാര്യമായിട്ടായിരുന്നു പോലീസ് കണ്ടത്. എന്നാല്‍ പരിശോധനകള്‍ക്കൊടുവില്‍ അതിനുള്ള സാധ്യതയില്ലെന്ന റിപ്പോര്‍ട്ടും വന്നു. ഇതോടെയാണ് ആശങ്കകള്‍ മാറിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
ബുധനാഴ്ച്ച രാവിലെ ഒന്‍പതേ കാലോടെയാണ് പത്തിരിപ്പാല ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദാര്‍ത്ഥിനി പരീക്ഷയെഴുതാന്‍ എത്തിയത്. വൈകാതെ തന്നെ തന്നെ നാല് കറുത്ത് ചുരിദാര്‍ ധരിച്ചവര്‍ വന്ന് പിടികൂടിയെന്നും, കുപ്പിയില്‍ കൊണ്ടുവന്ന ദ്രാവകം കഴിപ്പിച്ചെന്നും വിദ്യാര്‍ത്ഥിനി സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
കരഞ്ഞുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിനി സ്കൂളിന് സമീപത്തെ കടയിലെത്തി രക്ഷിതാവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.
മകളുടെ കരച്ചില് കേട്ട് രക്ഷിതാവും സ്കൂള്‍ അധികൃതരും പിടിഎയും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ പത്തിരിപ്പാലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. വൈകാതെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും എത്തിച്ചു. പോലീസ് ഈ കേസിന് പിന്നാലെയായിരുന്നു.
സ്പെഷ്യല്‍ ബ്രാഞ്ച് അടക്കം സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരോട് മങ്കര പോലീസ് വിവരം അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. പരസ്പര വിരുദ്ധമായ വാക്കുകളാണ് വിദ്യാര്‍ത്ഥിനി പറയുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനിയുടെ ഉള്ളില്‍ ഒരു ദ്രാവകവും ചെന്നിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെയാണ് എല്ലാവരുടെയും ആശങ്കകകളും മാറിയത്. തുടര്‍ന്ന് അവിടെയുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചത്.
വിദ്യാര്‍ത്ഥിനി അവകാശപ്പെട്ടത് പോലെയുള്ള ദൃശ്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഈ കുട്ടിയിപ്പോള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്. പോലീസ് അന്വേഷണം അവസാനിപ്പിട്ടില്ല.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications