രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി പാലക്കാട് പിടിയിൽ
പാലക്കാട്: രണ്ടുകോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി പാലക്കാട് യുവാവ് പിടിയിലായി. മലപ്പുറം ആലങ്കോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. വാളയാര്‍ ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനയിലാണ് ബസ് യാത്രികനായ വിഷ്ണുവിന്റെ പക്കല്‍ നിന്നും ഒരു കിലോ 849 ഗ്രാം ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടിയത്.രണ്ട് കോടി രൂപ വില വരുന്നതാണ് ഹാഷിഷ് ഓയില്‍.
ബാംഗ്ലൂര്‍ ഇലക്‌ട്രോണിക് സിറ്റി ഹോട്ടല്‍ ജീവനക്കാരനാണ് വിഷ്ണു. തൃശൂരുള്ള സുഹൃത്തിന് കൊടുക്കാനാണ് ഹാഷിഷ് ഓയില്‍ വാങ്ങിയതെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. ബംഗളൂരുവില്‍ നിന്നും എറണാകുളത്തേക്കുള്ള ബസില്‍ തൃശൂരില്‍ ഇറങ്ങാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇയാളുടെ സുഹൃത്തിനെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ജില്ലയില്‍ വന്‍ തോതില്‍ ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയിലാകുന്നത്. അതിര്‍ത്തി വഴി മയക്കുമരുന്നു കടത്ത് വിപുലമാകുന്നതിനാല്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ആരാധകരെ കയ്യിലെടുത്ത് മാളവിക... പുത്തൻ ഫോട്ടോഷൂട്ടും വൈറല്‍...കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications