പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസി ഭൂമി തട്ടിയെടുത്ത കേസ്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം

Google Oneindia Malayalam News

പാലക്കാട്: എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. ആദിവാസി ഭൂമി തട്ടിയെടുത്ത കേസിലാണ് അജി കൃഷ്ണന് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിന് ഒരു ലക്ഷം രൂപ കെട്ടി വെയ്ക്കണം. കൂടാതെ രണ്ട് പേരുടെ ആള്‍ജാമ്യവും വേണം. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ജാമ്യോപാധിയില്‍ പറയുന്നു. രണ്ട് മാസത്തേക്ക് അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കുന്നത് അജി കൃഷ്ണന് വിലക്കുണ്ട്. അതേസമയം ജാമ്യ കാലഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഒപ്പിടാന്‍ വേണ്ടി മാത്രം അജി കൃഷ്ണന് അട്ടപ്പാടിയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനം വാര്‍ത്തകളില്‍ നിറയുന്നത്. സംഘപരിവാര്‍ ബന്ധമുളളതാണ് ഈ സ്ഥാപനം. സ്വപ്‌ന സുരേഷിന് അടുത്തിടെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരുന്നു. തന്റെ അറസ്റ്റ് സ്വപ്‌ന സുരേഷിന് ജോലി നല്‍കിയെന്ന കാരണത്തിന്റെ പുറത്തുളള സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് എന്നാണ് അജി കൃഷ്ണന്‍ ആരോപിക്കുന്നത്.

'ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ശ്രീലേഖയുടെ ബന്ധു'; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി'ദിലീപിന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ശ്രീലേഖയുടെ ബന്ധു'; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

aji

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് അജി കൃഷ്ണനെ പാലക്കാട് ഷോളയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഒരു വര്‍ഷം മുന്‍പാണ് അജി കൃഷ്ണന് എതിരെ പോലീസില്‍ പരാതി നല്‍കിയത്. വിദേശത്ത് ആയിരുന്ന ഇയാള്‍ അടുത്തിടെ തിരിച്ച് എത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എന്റെ കരുത്താണ്.. ഹൃദയം പതിപ്പിച്ച് ജോണിനോട് ചേര്‍ന്ന് നിന്ന് ധന്യാ മേരി വര്‍ഗീസ്

ഷോളയാറുളള വട്ടലക്കി എന്ന പ്രദേശത്തെ രാമന്‍ എന്ന ആളുടെ ഭൂമി കയ്യേറി എന്നതാണ് അജി കൃഷ്ണന് എതിരെയുളള കേസ്. മാരക ആയുധങ്ങളുമായി വന്ന് രാമനേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുകയും ഇവരുടെ വീടിന് തീ വെച്ച ശേഷം ഭൂമി തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പരാതി. സന്നദ്ധ സംഘടനയായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് പട്ടയഭൂമി കയ്യേറിയത് അന്വേഷിക്കാന്‍ നേരത്തെ എസ് സി -എസ് ടി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

English summary
HRDS Secretary Aji Krishnan gets bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X