ധനമന്ത്രിക്ക് നന്ദി പറഞ്ഞ് കവിതയെഴുതിയ സ്വപ്ന, സ്‌കൂള്‍ നന്നാക്കി കൊടുക്കുമെന്ന് ഐസക്ക്!!
പാലക്കാട്: ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ചൊല്ലിയ കവിത പാലക്കാട് ജിഎച്ച്എസ്സിലെ സ്‌നേഹ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടേതായിരുന്നു. ഇപ്പോഴിതാ ആ കുട്ടി തന്റെ സന്തോഷം ഇക്കാര്യത്തില്‍ അറിയിച്ചിരിക്കുകയാണ്. സ്‌നേഹയുടെ കൊറോണയെ തുരത്താം, എന്ന കവിതയാണ് ധനമന്ത്രി ചൊല്ലിയതോടെ വന്‍ ഹിറ്റായതോടെ. താന്‍ ഏഴാം ക്ലാസ് മുതല്‍ കവിതയെഴുതുന്നുണ്ടെന്ന് സ്‌നേഹ പറയുന്നു. ക്ലാസ് ടീച്ചര്‍ ബാബു സാറാണ് തന്റെ ഉള്ളിലെ കഴിവ് കണ്ടെത്തി തന്നതെന്ന് സ്‌നേഹ പറഞ്ഞു.

താനൊരിക്കലും കവിതയെഴുതുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ബാബു സാറാണ് ഇതിനെല്ലാം കാരണം. ഇക്കാര്യത്തില്‍ അധ്യാപകനോട് നന്ദിയുണ്ടെന്നും സ്‌നേഹ പറഞ്ഞു. കൊറോണകാലത്ത് അക്ഷര ലക്ഷം എന്ന പരിപാടിക്ക് വേണ്ടി ബാബു സാറാമ് കവിത എഴുതാന്‍ ആവശ്യപ്പെട്ടത്. സ്‌കൂളില്‍ നിന്ന് വേറെയും ടീച്ചര്‍മാര്‍ എഴുതാന്‍ നിര്‍ബന്ധിച്ചിരുന്നു. അങ്ങനെ അയച്ച് കൊടുത്തതാണ് ഈകവിത. ഇതുപോലൊരു അഭിനന്ദനം കിട്ടുമെന്ന് കരുതിയിരുന്നില്ല. വലിയ സന്തോഷമുണ്ടെന്നും സ്‌നേഹ പറഞ്ഞു.
ഇന്നലെയാണ് എന്റെ കവിത ബജറ്റിലുണ്ടെന്ന് പറഞ്ഞ് ധനമന്ത്രിയുടെ സെക്രട്ടറി എന്നെ വിളിച്ചത്. ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു. കഥ എഴുതാന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സ്‌നേഹ പറഞ്ഞു. അതേസമയം സ്‌നേഹ പഠിക്കുന്ന സ്‌കൂള്‍ എപ്പോ വേണമെങ്കിലും പൊളിഞ്ഞ് വീഴാറായതാണ്. മേല്‍ക്കൂര പലതും അടര്‍ന്ന് വീണാവുന്ന സാഹചര്യത്തിലാണ്. കെട്ടിടത്തില്‍ ഒന്ന് തകരം കൊണ്ട് മറച്ച അവസ്ഥയിലാണ്. ഹൈസ്‌കൂള്‍ ക്ലാസുകള്‍ ഇപ്പോള്‍ മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും ചെറിയ ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറികളായി ഈ കെട്ടിടങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
അതേസമയം സ്‌കൂളിന്റെ പ്രവര്‍ത്തി താന്‍ നേരിട്ട് പോയി തുടങ്ങുമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. സ്‌കൂളിനുള്ള പണം നേരത്തെ അനുവദിച്ചതാണെന്നും, നിലവിലുള്ള കെട്ടിടം പൊളിക്കാതെ പുതിയത് പണിയാന്‍ പറ്റാത്തത് കൊണ്ടാണ് ഈ പ്രശ്‌നമെന്നും ഐസക്ക് പറഞ്ഞു. സ്‌കൂളിന്റെ കാര്യത്തില്‍ ഇത്ര വേഗത്തില്‍ നടപടി ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്ന് സ്‌നേഹ പറഞ്ഞു. സ്‌കൂള്‍ സന്ദര്‍ശിക്കുമെന്ന് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇസ്മയിലും ധനമന്ത്രി നന്ദി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications