പൂവായ്.. പൂവാലൻമാര്‍, പിടിക്കാൻ കേരള പോലീസ്..'ഓപ്പറേഷൻ ഫ്രീക്കൻസ്'
പാലക്കാട്: ഒറ്റപ്പാലത്ത് സ്‌കൂളുകള്‍ക്കടുത്ത് 'ഓപ്പറേഷന്‍ ഫ്രീക്കന്‍സ്' പദ്ധതിയുമായി പോലീസ്. സ്കൂള്‍ പരിസരത്ത് പൂവാല ശല്യം ഏറിയതോടെയാണ് പുതിയ ഓപ്പറേഷനുമായി കേരള പോലീസ് എത്തുന്നത്. ഇവിടങ്ങളിലെ പൂവാലശല്യവും ലഹരിവിതരണവും തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജില്ലയിലെ സ്കൂള്‍ പരിസരങ്ങളിലാണ് പ്രധാനമായും പൂവാല ശല്യം കൂടുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് യൂണിഫോമില്ലാത്ത പോലീസുകാരെ പരിശോധനയ്ക്കായി നിയോഗിക്കും. എഎസ്‌ഐ ജോസഫിന്റെ നേതൃത്വത്തില്‍ അഞ്ച് പോലീസുകാരാണ് യൂണിഫോമില്ലാതെ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തുന്നത്. വരോട്, ചുനങ്ങാട്, കോതകുറിശ്ശി, ഈസ്റ്റ് ഒറ്റപ്പാലം, വാണിയംകുളം തുടങ്ങിയ സ്ഥലങ്ങളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി.

കഴിഞ്ഞ ദിവസം വരോട് പരിസരത്ത് നിന്ന് തൃശൂര്‍ സ്വദേശികളായ മൂന്നുപേരെ ഒറ്റപ്പാലം പോലീസ് പിടികൂടിയിരുന്നു.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ എത്തിയതാണെന്നായിരുന്നു ഇവരുടെ മറുപടി. നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയ ബൈക്കിലാണ് ഇവര്‍ എത്തിയത്. സ്‌കൂള്‍ പരിസരത്ത് കറങ്ങുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 6000 രൂപ പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു. ഇത്തരത്തില്‍ സ്‌കൂള്‍ പരിസരത്ത് കറങ്ങുന്നവരുടെ ബൈക്കുകള്‍ കണ്ടെത്തി പിഴ അടപ്പിക്കുമെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.
സ്റ്റൈലിഷ് ലുക്കിൽ കല്യാണി...അടിപൊളിയെന്ന് ആരാധകര്‍ ...കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications