പരിശീലനം ലഭിച്ചാല്‍ എവറസ്റ്റ് കയറും, സേനയില്‍ ചേരാന്‍ ആഗ്രഹം, ആശുപത്രി വിട്ട് ബാബു
പാലക്കാട്: തന്നെ രക്ഷപ്പെടുത്തിയ എല്ലാ രക്ഷാപ്രവര്‍ത്തകരോടും നന്ദി പഞ്ഞ് ബാബു. ആരും സുരക്ഷയില്ലാതെ യാത്രകള്‍ നടത്തരുതെന്നും ബാബു പറയുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും, താന്‍ ഓകെയുമാണെന്നും ആശുപത്രി വിട്ട ബാബു പറഞ്ഞു. എവറസ്റ്റ് കയറാന്‍ ക്ഷണിച്ചവരോട് പറയാനുള്ളത്, തനിക്ക് പരിശീലനം തന്നാല്‍ കയറാന്‍ തയ്യാറാണെന്നാണെന്നും ബാബു വ്യക്തമാക്കി. ഏതെങ്കിലും സൈനിക വിഭാഗത്തില്‍ ചേരണമെന്നുണ്ടെന്നും ബാബു പ്രതികരിച്ചു. മലയില്‍ കുടുങ്ങിയ പോയപ്പോള്‍ പത്ത് സെക്കന്‍ഡില്‍ അധികം ഉറങ്ങാന്‍ സാധിച്ചില്ലെന്ന് ബാബു പറഞ്ഞു. അതേസമയം പെര്മിഷന് വാങ്ങി ഇനിയും മല കയറുമെന്നും ബാബു വ്യക്തമാക്കി.

ബാബു പൂര്‍ണ ആരോഗ്യവാനാണെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു. ഇന്നലെ നടത്തിയ പരിശോധനയില്‍ ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും പരിശോധനകള്‍ നടത്തിയ ശേഷമാണ് ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തത്. ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് വിചാരിച്ചില്ലെന്നും, കൂടെ നിന്ന് എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു. അതേസമയം ബാബുവിനെ ഇനി മലകയറാന്‍ വിടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പ്രതികരിച്ചു. ഇനി ആരും മലകയറേണ്ടെന്നാണ് തനിക്ക് പറയാനുള്ളതെന്നും അവര്‍ പറഞ്ഞു.
ബാബുവിന് നല്ല ഭക്ഷണം കൊടുത്ത് പരിചരിക്കണമെന്ന് ഉമ്മ പറയുന്നു. സര്‍ക്കാര്‍ കേസെടുക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയെന്നും അവര്‍ പറഞ്ഞു. അതേസമയം ബാബുവിന് ഒരാഴ്ച്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ബാബു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ കാല് തെറ്റിയാണ് മലയിടുക്കില്‍ വീണത്. മലയിടുക്കില്‍ കഴിഞ്ഞപ്പോള്‍ ഭയം തോന്നിയില്ലെന്ന് ബാബു പറയുന്നു. ഇനി യാത്രകള്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. വീഴ്ച്ചയുടെയും രണ്ട് ദിവസത്തോലം ഭക്ഷണില്ലാതെ കഴിയേണ്ടി വന്നതിന്റെയും, പ്രതികൂല സാഹചര്യത്തില്‍ സമയം ചെലവഴിക്കേണ്ടി വന്നതിനെയും തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ബാബുവിന് ഉണ്ടായിരുന്നത്.
ബാബുവിന് വേണ്ടി പ്രാര്‍ത്ഥിച്ച സകലരോടും നന്ദി പറയുന്നു. സൈനികര്‍ക്കും ബിഗ് സല്യൂട്ടെന്ന് ബാബുവിന്റെ ഉമ്മ റഷീദ പറഞ്ഞു. കുട്ടികള്‍ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളില്‍ കയറാതിരിക്കണമെന്നും, ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ പറഞ്ഞു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു ഇറങ്ങുന്നതിനിടെ അവശനായി കാല് വഴുതി വീഴുകയായിരുന്നു. പോലീസും, വനംവകുപ്പും, അഗ്നിരക്ഷാസേനയും അടക്കം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്ന് കരസേനയുടെ രണ്ട് സംഘങ്ങളെത്തിയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications