പ്രണയ നൈരാശ്യം; പാലക്കാട് ഒരു കുടുംബത്തിലെ 4 പേരെ വെട്ടിയ പ്രതി പിടിയിൽ
പാലക്കാട്;ചുലനൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയിൽ.പല്ലാവൂർ മാന്തോണി മുകേഷ്(35) ആണ് പിടിയിലായത്. തിരുപ്പൂരിൽ നിന്നാണ് മുകേഷിനെ കോട്ടായി പോലീസ് പിടികൂടിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഇക്കഴിഞ്ഞ ഏപ്രിൽ 15 നായിരുന്നു ചൂലന്നൂർ സ്വദേശികളായ ഇന്ദ്രജിത്ത്, രേഷ്മ, അച്ഛൻ മണി, അമ്മ സുശീല എന്നിവരെ വെട്ടി പരിക്കേൽപ്പിച്ചത്. രേഷ്മയോട് പ്രതി വിവാഹഭ്യാർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിലെ വൈരാഗ്യമായിരുന്നു അക്രമണത്തിന് കാരണം.
പെട്രോളും മറ്റുമായി വീടിന് തീയിടാനായിരുന്നു ഇയാൾ എത്തിയത്. എന്നാൽ കുടുംബം ഇത് തടഞ്ഞു. ഇതോടെയായിരുന്നു മുകേഷ് വീട്ടുകാരെ ആക്രമച്ചത്. ആക്രമത്തിൽ ഇന്ദ്രജിത്തിന്റേയും രേഷ്മയുടേയും വിരലുകൾ അറ്റിരുന്നു. അതേസമയം സംഭവ ഷേഷം ഇയാൾ നാടുവിടുകയായിരുന്നു. ആദ്യം ബെംഗളൂരുവിൽ എത്തിയ ഇയാൾ മുംബൈയിൽ സഹോദരനടുത്തേക്ക് പോയി. പിന്നീട് തിരുപ്പൂരിൽ പഴയ സുഹൃത്തിനൊപ്പം കഴിഞ്ഞ് വരികയായിരുന്നു. ഇവിടെ ജോലി സ്ഥലത്ത് വെച്ചാണ് മുകേഷിനെ പോലീസ് പിടികൂടിയത്.
'ഗായത്രി ലക്ഷ്മിപ്രിയപോലെ ഝാൻസി റാണി ആവുകയാണോ?'; നിൽപ്പും ലുക്കും ചുമ്മാ തീ..വൈറൽ പടങ്ങൾ
അവിനാശിയിലുള്ള മുകേഷിന്റെ സുഹൃത്തിനെയായിരുന്നു ആദ്യം പോലീസ് കണ്ടെത്തിയത്. ഇയാളോട് മുകേഷിനെ ഫോണിൽ വിളിച്ച് ബസ്റ്റാന്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ വെച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഇയാളെ ചൂലനൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications