Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ മെഡല്‍ ജേതാവ്, തമിഴിലും മലയാളത്തിലും സിനിമകള്‍, മഞ്ജുവിന് ഇനി കൂട്ടായി വിനുരാജുണ്ട്!!

പാലക്കാട്: ജീവിതത്തിലെ ഉയരക്കുറവ് ഒരിക്കലും മഞ്ജു ഒരു കുറവായി കണ്ടിട്ടില്ല. ആ മഞ്ജു ജീവിതത്തിന്റെ പുതിയൊരു ഇന്നിംഗ്‌സ് തുടങ്ങിയിരിക്കുകയാണ്. ഇനി മഞ്ജുവിന്റെ സ്വപ്‌നങ്ങള്‍ നിറംപകരാന്‍ വിനുരാജും കൂടെയുണ്ടാവും. നീണ്ട 5 വര്‍ഷത്തെ പ്രണയത്തിന് ശേഷം മഞ്ജുവിനെ വിനുരാജ് മിന്നുചാര്‍ത്തി. പാരാലിംപിക്‌സ് ദേശീയ മെഡല്‍ ജേതാവാണ് മഞ്ജു. കൊടുന്തിരപ്പള്ളി അത്താലൂര്‍ സ്വദേശിയാണ് വിനുരാജ്. അതേസമയം മഞ്ജുവിനെ വെറും കായിക താരം മാത്രമായും വിശേഷിപ്പിക്കാനാവില്ല.

1

പൊക്കമില്ലാത്തവര്‍ അഭിനയിച്ച സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു മഞ്ജു. തന്റെ ഉയരക്കുറവ് ജീവിതത്തിലെ വലിയൊരു സൗഭാഗ്യമായി മാറ്റുകയായിരുന്നു മഞ്ജു. 2018ല്‍ റിലീസായ മൂന്നര എന്ന സിനിമയിലെ നായികയുടെ വേഷം മഞ്ജുവിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു. സൂരജ് എസ് കുറുപ്പാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്, മലയാളം ഭാഷകളിലായി പത്തോളം സിനിമകളിലും ആല്‍ബങ്ങളിലും മഞ്ജു അഭിനയിച്ചു.

സിനിമയില്‍ മാത്രമല്ല, മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലും മഞ്ജു വലിയ സ്റ്റാറായി. മികച്ചൊരു നര്‍ത്തകി കൂടിയാണ് മഞ്ജു. ഇതിന് പുരമേ സ്റ്റേജ് ഷോകളും മഞ്ജുവിനെ തേടിയെത്തി. അതിലൊക്കെ പങ്കെടുക്കുകയും ചെയ്തു. കായിമേഖലയും സിനിമാ മേഖലയും അടക്കം കൈവെച്ച മേഖലയില്‍ ഒക്കെ മിന്നിത്തിളങ്ങി മഞ്ജുവിന് ഒടുവില്‍ മികച്ചൊരു പങ്കാളിയെയും ലഭിച്ചു. അതിനും പറയാനുണ്ട് പ്രണയത്തില്‍ ചാലിച്ചൊരു കഥ.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

കല്ലേക്കാട് മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു വിനുരാജ്. അവിടെ മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനായി പോയതായിരുന്നു മഞ്ജു. അങ്ങനെയാണ് കണ്ടുമുട്ടിയതും, ഒടുവില്‍ വിനുരാജിനെ വിവാഹം കഴിക്കുന്നതും. അഞ്ച് വര്‍ഷത്തെ പ്രണയമായിരുന്നു. നിരവധി തടസ്സങ്ങള്‍ വന്നെങ്കിലും അതെല്ലാം മറികടന്നാണ് മഞ്ജുവിനെ വിനുരാജ് താലി ചാര്‍ത്തിയത്. ഷോട്പുട്, ബാഡ്മിന്റണ്‍, ലോങ്ജമ്പ് തുടങ്ങിയ മത്സരങ്ങളിലെല്ലാം മൂന്ന് സ്വര്‍ണം കേരളത്തിനായും ഇന്ത്യക്കായി വെള്ളിയും മഞ്ജു നേടിയിട്ടുണ്ട്. ചരിത്രത്തില്‍ ബിരുദവും കമ്പ്യൂട്ടര്‍ കോഴ്‌സില്‍ ഡിപ്ലോമയും മഞ്ജുവിനുണ്ട്. ഇനി കാത്തിരിക്കുന്നത് ജീവിത്തിന്റെ പുതിയൊരു ഇന്നിംഗ്‌സാണ്.

വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Air India cancelled flights to UAE till july 21 | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+