കഞ്ചിക്കോട് വ്യവസായങ്ങൾ പ്രവർത്തിച്ച് തുടങ്ങി; സ്വദേശത്തേക്ക് മടങ്ങുന്നില്ലെന്ന് അതിഥി തൊഴിലാളികൾ
പാലക്കാട്; സംസ്ഥാനത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോഴും കേരളത്തിലെ വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ തൊഴിലാളികൾ തിരികെ പോകുന്നില്ല.
ജില്ലയിൽ കാൽ ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കുകൾ.ഇതിൽ 17000 സ്വന്തം നാട്ടിലേക്ക് മടങ്ങാൻ താല്പര്യം അറിയിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ ഇളവുകൾ വന്നതുകൊണ്ട് വീണ്ടും കഞ്ചിക്കോട് വ്യവസായ ശാലകൾ പ്രവർത്തനം ആരംഭിച്ചതാണ് അന്യസംസ്ഥാന തൊഴിലാളികളുടെ മനംമാറ്റത്തിന് പിന്നിൽ.

ഇവിടെ നിന്ന് കഷ്ടപ്പെട്ട് ട്രെയിനിൽ കയറി സ്വദേശത്തേക്ക് പോയാലും അവിടെ ക്വാറന്റീനിൽ കഴിയണം. ഇനി നാട്ടിലെത്തിയാൽ തന്നെ അവിടെ പണി ലഭിക്കണമെന്നില്ല. ഇവിടെ തൊഴിലും കൂലിയും ലഭിക്കുന്നുണ്ട്. കൊവിഡ് കഴിഞ്ഞാലേ നാട്ടിലേക്ക് പോകുന്നുള്ളൂവെന്നും തൊഴിലാളികൾ പറഞ്ഞു.
അതേസമയം ജില്ലയിൽ നിന്ന് ഇതുവരെ ജില്ലയില്‍ നിന്നും ഇതുവരെ സ്വന്തം നാട്ടിലേക്ക് പോകുന്നതിനായി 8000 ത്തോളം അതിഥി തൊഴ്ലാളികളാണ് തയ്യാറായിരിക്കുന്നത്.1208 അതിഥി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം ഒഡീഷയിലേക്ക് പോയിട്ടുണ്ട്. മെയ് ആറിന് ജില്ലയില്‍ നിന്നും ഒഡീഷയിലേക്ക് തിരിച്ച ആദ്യഘട്ട ട്രെയിനിലാണ് ഇവര്‍ മടങ്ങിയത്.
Recommended Video

ഇനി ബിഹാറിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബിഹാര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്, ഇതിനായുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ തൊഴിലാളികളെ അയയ്ക്കാനാവും. നിലവില്‍ വെസ്റ്റ്് ബംഗാളിന്റെ എന്‍.ഒ.സി ഇത് വരെ ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications