പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദയാവധം തേടി ട്രാന്‍സ്‌ജെന്‍ഡര്‍ അനീറ, പിന്നാലെ മന്ത്രിയുടെ വിളിയെത്തി, ഉറപ്പ് ഇക്കാര്യത്തില്‍

Google Oneindia Malayalam News

പാലക്കാട്: കേരളം ഇന്ന് ഒന്നടങ്കം ഞെട്ടിയത് ഒരു ട്രാന്‍സ് വനിതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു. . അതേസമയം അനീറയുടെ ദുരിതങ്ങള്‍ അറിഞ്ഞ മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചിരിക്കുകയാണ്. അടിയന്തര ഇടപെടലെന്നോണമാണ് മന്ത്രിയുടെ വിളിയെത്തിയത്. മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്ന് അനീറ മന്ത്രിയെ അറിയിച്ചു. ഇതേടൊപ്പം താന്‍ നേരിടുന്ന പ്രശ്‌നങ്ങളും അനീറ ശിവന്‍കുട്ടിയെ അറിയിച്ചു.

ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച് നടന്നത്....വെളിപ്പെടുത്തല്‍ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച് നടന്നത്....വെളിപ്പെടുത്തല്‍

1

പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക അധ്യാപക ജോലി തനിക്ക് നഷ്ടമായെന്ന് അനീറ പറഞ്ഞു. സഹോദരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അപകടത്തെ തുടര്‍ന്ന് മരിച്ചു. ആ കുടുംബത്തെ കൂടി സംരക്ഷിക്കേണ്ട ചുമതല തനിക്ക് വന്ന് ചേര്‍ന്നിരിക്കുകയാണെന്നും അനീറ മന്ത്രിയെ അറിയിച്ചു. അനീറയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് മന്ത്രി, കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയുമെല്ലാം ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എംഎഡും സെറ്റും തനിക്കുണ്ടെന്ന് മന്ത്രിയെ അനീറ അറിയിച്ചിട്ടുണ്ട്. ഉടനെ തന്നെ ശിവന്‍കുട്ടിയുടെ ഇടപെടലും വിഷയത്തിലുണ്ടായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി മന്ത്രി ഫോണി സംസാരിച്ചു.

അതേസമയം അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാനും മന്ത്രി പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനീറ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് വിശദമായ നിവേദന തനിക്ക് നല്‍കാന്‍ മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു. തിരുവനന്തപുരത്തെത്തി മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്നും അനീറ അറിയിച്ചു. നേരത്തെ അനീറയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ദയാവധത്തിനായി അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് അനുമതി നല്‍കിയിരിക്കുകയായിരുന്നു അനീറ.

ട്രാന്‍സ് വനിത എന്ന നിലയില്‍ ജോലി ചെയ്ത് ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്നും ഇവര്‍ പറഞ്ഞിരുന്നു. അനീറ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി പതിനാല് സ്‌കൂളുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യ കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് കൊണ്ട് മാത്രം അവസരം നിഷേധിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പോലും അനീറയ്ക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. പിന്നീട് പാലക്കാട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഇത് നവംബര്‍ പകുതിയോടെ തന്നെ രാജിവെക്കേണ്ടി വന്നു. ജൂനിയര്‍ തസ്തികയിലായിരുന്നു അനീറയ്ക്ക് നിയമനം. എന്നാല്‍ സീനിയര്‍ തസ്തികയിലേക്ക് ആളെത്തിയപ്പോള്‍ താല്‍ക്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ ഒഴിവാക്കുകയായിരുന്നു.

ദിലീപിന് ആനപ്പകയെന്ന് ബൈജു കൊട്ടാരക്കര, സാക്ഷിയായ നടനെ സ്വാധീനിക്കാന്‍ വീട്ടിലെത്തിദിലീപിന് ആനപ്പകയെന്ന് ബൈജു കൊട്ടാരക്കര, സാക്ഷിയായ നടനെ സ്വാധീനിക്കാന്‍ വീട്ടിലെത്തി

Recommended Video

cmsvideo
ഞങ്ങളിലേക്ക് വരുന്ന പുരുഷന്മാരുടെ ലക്ഷ്യം വേറൊന്ന് ;ഗോസിപ്പുകള്‍ക്ക് രഞ്ജുവിന്റെ മറുപടി

English summary
minister v sivankutty calls transgender aneera who requested for euthanasia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X