ബസ്റ്റോപ്പില്‍ ഒരുമിച്ചിരുന്നു;പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാരാക്രമണം
പാലക്കാട്: മണ്ണാർക്കാട് ഹെെസ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്നെന്ന് ആരോപിച്ചാണ് മർദ്ദനം.

മർദ്ദനത്തിൽ വിദ്യാർത്ഥികളുടെ കഴുത്തിനും കൈകൾക്കും സാരമായി പരുക്കേറ്റു. പരുക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകി.
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്‌നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി
സ്‌കൂളിന് സമീപത്തെ ബസ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സദാചാര പൊലീസ് ചമഞ്ഞെത്തിയ ആളുകൾ കുട്ടികളോട് കയർക്കുകയും ഇത് ചോദ്യം ചെയ്തപ്പോൾ മർദിക്കുകയുമായിരുന്നെന്ന് കുട്ടികൾ പറഞ്ഞു. നാട്ടുകാർ തന്നെയാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
വിദ്യാര്‍ത്ഥികളാണ് ആദ്യം മര്‍ദിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആറ് മണിയായാലും കുട്ടികള്‍ വീട്ടില്‍ പോകാത്തത് പ്രിന്‍സിപ്പലിനോട് പരാതിപ്പെടുകയാണ് ചെയ്തത് എന്നും നാട്ടുകാര്‍ പറഞ്ഞു. ഏറെ വൈകിയും സ്‌കൂള്‍ കുട്ടികള്‍ സ്ഥിരം ബസ് സ്റ്റോപ്പില്‍ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയില്‍ കല്ലടിക്കോട് പൊലീസ് കേസെടുത്തു.












Click it and Unblock the Notifications