ഓണം ബമ്പർ പാലക്കാട് അടിക്കുമോ? ടിക്കറ്റ് വാങ്ങാൻ കൂട്ടയിടി..ഇതുവരെ വിറ്റത് 3,80,000 ടിക്കറ്റുകൾ
പാലക്കാട്: ജില്ലയിൽ തിരുവോണം ബംബറിന്റെ വിൽപ്പന പൊടിപൊടിക്കുന്നു. 3,80,000 ടിക്കറ്റുകളാണ് ജില്ലയില്‍ ഇതുവരെ വിറ്റഴിഞ്ഞത്. ടിക്കറ്റ് വില്‍പനയിലൂടെ 15.20 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല എന്ന നിലയില്‍ പാലക്കാടാണ് ഒന്നാമതാണ്. ജില്ലാ ഓഫീസില്‍ 25,0000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫിസില്‍ 67,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസില്‍ 63,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.
ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിനേക്കാള്‍ 72,000 ടിക്കറ്റുകള്‍ കൂടുതലായി ജില്ലയില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. 2022 ല്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. 2023 ല്‍ ജില്ലയില്‍ ആകെ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

10 സീരീസുകളിലായി ആകെ 90 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് ആകെ വിപണിയിലെത്തുന്നത്. ഇതില്‍ 20 ദിവസങ്ങളിലായി 23,50,000 ടിക്കറ്റുകള്‍ ഇതിനോടകം സംസ്ഥാനത്തൊട്ടാകെ വിറ്റഴിഞ്ഞു. സെപ്റ്റംബര്‍ 20 നാണ് ബംബര്‍ നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.
അതേസമയം സംസ്ഥാനത്ത് ഓണം ബംബർ വിൽപ്പന കുതിക്കുകയാണ്.ചൊവ്വാഴ്ച വരെ 20.5 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. പാലക്കാടും തിരുവനന്തപുരവും കഴിഞ്ഞാൽ ടിക്കറ്റ് വിൽപ്പനയിൽ തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളാണ് മറ്റ് സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്നത്. ഇതിൽ 66,55,914 ടിക്കറ്റുകളായിരുന്നു വിറ്റത്. ഇത്തവണ 30 ലക്ഷം ടിക്കറ്റുകളായിരുന്നു ആദ്യ ഘട്ടത്തിൽ അച്ചടിച്ചത്.
125.54 കോടി രൂപയാണ് ആകെ സമ്മാനമായി ഇത്തവണ നൽകുന്നത്. ഒന്നാം സമ്മാനം 25 കോടി നൽകുമ്പോൾ രണ്ടാം സമ്മാനം ഇത്തവണ 20 പേർക്കാണ് ലഭിക്കും. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബർ 20 നായിരിക്കും നറുക്കെടുപ്പ്.












Click it and Unblock the Notifications