Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാഫിക്ക് വോട്ട് ചെയ്യാനായില്ല, പൊട്ടിക്കരഞ്ഞ് 65കാരി, ഒടുവില്‍ നേരിട്ടെത്തി ലീലയുടെ ഷാഫി സര്‍

പാലക്കാട്: ജനപ്രതിനിധികളുമായി സ്വതവേ വൈകാരിക ബന്ധം ജനങ്ങള്‍ക്ക് ഉണ്ടാവാറില്ല. എന്നാല്‍ അതില്‍ നിന്നൊരു വേറിട്ട കാഴ്ച്ചയാണ് പാലക്കാട്ട് നിന്ന് കണ്ടിരിക്കുന്നത്. അറുപതഞ്ചുകാരി ലീല പാലക്കാട്ടെ എംഎല്‍എ ഷാഫി പറമ്പിലിന് വോട്ടു ചെയ്യാനാവാതെ പൊട്ടിക്കരയുന്ന കാഴ്ച്ചയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വലിയ ആവേശത്തോടെയാണ് ലീല വോട്ട് ചെയ്യാനായി ബൂത്തില്‍ എത്തിയത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വാക്കുകളാണ് അവരെ കാത്തിരുന്നത്. ചങ്കുപൊട്ടിക്കുന്ന വാക്കുകളായിരുന്നു വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന കാര്യം.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

1

വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന് അറിഞ്ഞതോടെ മണപ്പുള്ളിക്കാവ് സ്‌കൂളിലെ തണല്‍ മരത്തിന് ചുവട്ടിലിരുന്ന് പൊട്ടിക്കരയുകയായിരുന്നു ആ മുത്തശ്ശി. ഒടുവില്‍ അവരെ ആശ്വസിപ്പിക്കാന്‍ ഷാഫി പറമ്പില്‍ നേരിട്ടെത്തി. ഷാഫിയുടെ ഒറ്റ വാക്കില്‍ മുത്തശ്ശിയുടെ സങ്കടം ഇല്ലാതാവുകയും ചെയ്തു. ഇന്ന് രാവിലെ മണപ്പള്ളിക്കാവ് സ്‌കൂളിലെ ബൂത്തിലെത്തിയപ്പോഴാണ് ലീലയ്ക്ക് വോട്ടില്ലെന്ന് മനസ്സിലായത്. വോട്ടര്‍ പട്ടികയില്‍ ലീലയുടെ പേരില്ലായിരുന്നു ഉദ്യോഗസ്ഥര്‍ ലീലയെ ഇക്കാര്യം അറിയിച്ചതോടെ അവര്‍ വിതുമ്പുകയായിരുന്നു.

Recommended Video

cmsvideo
    എം എം ഹസ്സൻ പറയുന്നു | Oneindia Malayalam

    ഇവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ്സ് തുറക്കുകയും ചെയ്തു. എന്റെ ജീവനാണ് ഷാഫി സാറെന്ന് ലീല പറയുന്നു. ഷാഫിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തതിലുള്ള മനോവിഷമം മുത്തശ്ശിയില്‍ കാണാമായിരുന്നു. ഇതോടെയാണ് ഷാഫി തന്നെ നേരിട്ടെത്തിയത്. വോട്ടര്‍ പട്ടിക അന്തിമമായി വന്നപ്പോള്‍ അതില്‍ നിന്ന് ഒഴിവായതാണോ, അതോ മറ്റെവിടെ എങ്കിലും മാറി കിടപ്പുണ്ടോ എന്നൊക്കെ പരിശോധിക്കാമെന്ന് ഷാഫി ഉറപ്പ് മനല്‍കി. ഇതോടെയാണ് മുത്തശ്ശിയുടെ മുഖം തെളിഞ്ഞത്. തദ്ദേശത്തിലും ലോക്‌സഭയിലും ലീലയ്ക്ക് വോട്ടുണ്ടായിരുന്നു.

    നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പട്ടികയില്‍ നിന്ന് ഇവരുടെ പേര് എങ്ങനെ ഉള്‍പ്പെടാതെ പോയി എന്നത് വ്യക്തമല്ല. പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമാണ് ലീല താമസിക്കുന്നത്. ഇത്രത്തോളം ഒരു രാഷ്ട്രീയ നേതാവിനോട് ആരാധന വെച്ച് പുലര്‍ത്തുന്ന ഒരു വോട്ടര്‍ കേരളത്തില്‍ തന്നെ ശരിക്കും അദ്ഭുതമാണ്.

    ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+