Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐശ്വര്യം വരാൻ വീട്ടിൽ നട്ടുവളർത്തിയത് കഞ്ചാവ് ചെടി; ഗായകൻ അറസ്റ്റിൽ

പാലക്കാട്: ഐശ്വര്യം വരാൻ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ ഗായകൻ അറസ്റ്റിൽ. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. മന്ത്രവാദിയുടെ വാക്ക് കേട്ടായിരുന്നത്രേ രാധാകൃഷ്ണൻ കഞ്ചാവ് ചെടി വളർത്തിയത്. സംഭവം ഇങ്ങനെ

'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ

മൂന്ന് തമിഴ് സിനിമകളിൽ പിന്നണി പാടിയ ഗായകനാണ് രാധാകൃഷ്ണൻ. നന്നായി കവിത എഴുതുകയും ചൊല്ലുകയും ചെയ്യും. എന്നാൽ അടുത്തിടെ വ്യക്തി ജീവിതത്തിൽ പല തിരിച്ചടികളും നേരിട്ടു. ജീവിതം 'മെച്ചപ്പെടുത്താൻ' രാധാകൃഷ്ണൻ തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രവാദിനിയെ സമീപിക്കുകയായിരുന്നു. സർവ്വൈശ്വര്യത്തിന് മന്ത്രവാദിനി ഉപദേശിച്ചതാകട്ടെ കഞ്ചാവ് ചെടി വളർത്താനും. നിർദ്ദേശം അതേപടി അനുസരിച്ച രാധാകൃഷ്ണൻ വീട്ട് വളപ്പിൽ തന്നെ ചെടികൾ നട്ട് വളർത്തി.

 ganj-1659413190.jpg -Properties

വീട്ടിൽ അടുക്കളയുടെ ഭാഗത്തായി 17 ഓളം ഗ്രാബാഗിലായിട്ടായിരുന്നു കഞ്ചാവ് തൈകൾ നട്ട് പിടിപ്പിച്ചത്. 'ഐശ്വര്യം' ഒട്ടും കുറയാതിരിക്കാനായി ചെടി നന്നായി പരിപാലിക്കുകയും ചെയ്തു. എന്നാൽ ചെടി വളർന്ന് പാകമാകാറായപ്പോൾ നാട്ടുകാരിൽ ആരോ ആണ് എക്സൈസിന് വിവരം ചോർത്തി നൽകിയത്. ഇതനുസരിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് വലിയ കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

നൂറ്റി മുപ്പത്തി നാല് സെന്റീമീറ്റര്‍ വരെ ചെടിക്ക് ഉയരം ഉണ്ടെന്ന് എക്സൈസ് പറയുന്നു. മൂന്ന് മാസം പ്രായമുള്ള ചെടികൾ പൂക്കാൻ പാകമായിരുന്നുവെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+