പാലക്കാട്ടെ ഇരട്ടവോട്ട് ആരോപണം; ബൂത്ത് ലെവൽ ഓഫീസറോട് വിശദീകരണം തേടി കളക്‌ടർ, അന്വേഷണം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ വ്യാജ വോട്ട് പരാതിയിൽ അന്വേഷണം. ബൂത്ത് ലെവൽ ഓഫീസർമാരോട് ജില്ലാ കളക്‌ടർ എസ് ചിത്ര വിശദീകരണം തേടി. മണ്ഡലത്തിൽ രണ്ടായിരത്തിൽ അധികം വ്യാജ വോട്ടുകൾ ഉണ്ടെന്ന പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് തന്നെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗവും ചേരുന്നുണ്ട്.
പരാതിയിൽ അന്വേഷണം നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മണ്ഡലത്തിലെ 176-ാം ബൂത്ത് ലെവല്‍ ഒഫീസര്‍ ഷീബയോട് കളക്‌ടർ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ വോട്ട് ചേർത്തെന്ന ആരോപണത്തിൽ റവന്യൂ തഹസിൽദാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും അന്വേഷണം നടത്താൻ ഡെപ്യൂട്ടി കളക്‌ടർ ഉത്തരവിട്ടിരുന്നു.

മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത് ഡെപ്യൂട്ടി കളക്‌ടറാണ്. ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാനാണ് നിർദ്ദേശം. മണ്ഡലത്തിൽ പുതുതായി ചേർത്ത വോട്ടർമാരുടെ കാര്യത്തിൽ വീഴ്‌ച സംഭവിച്ചു എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. കൃത്യമായി രേഖകൾ ഇല്ലാതെ കൂടുതൽ വോട്ടർമാരെ മണ്ഡലത്തിൽ ചേർത്തുവെന്നും ആക്ഷേപമുണ്ടായിരുന്നു.
പുതുതായി പട്ടികയിൽ ഉൾപ്പെട്ട പലർക്കും രണ്ട് മണ്ഡലങ്ങളിൽ വോട്ടുള്ള അവസ്ഥയും നിലവിലുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ വോട്ട് എങ്ങനെയാണ് പാലക്കാട് എത്തിയതെന്ന് വോട്ടർമാർക്ക് പോലും അറിയാത്ത സാഹചര്യമായിരുന്നു. കേരളത്തിന് പുറത്ത് കഴിയുന്നവരുടെ വോട്ടുകൾ പോലും മണ്ഡലത്തിലേക്ക് മാറ്റുന്ന സാഹചര്യവുമുണ്ടായി.
ഇക്കാര്യത്തിൽ ഇടത് വലത് മുന്നണികൾ ഒരുപോലെ പരസ്‌പരം പഴിചാരുന്നുണ്ട്. ഇടത് സ്ഥാനാർത്ഥി സരിൻ ഉൾപ്പെടെ ആരോപണം നേരിടുന്നുണ്ട്. കൂടാതെ ബിജെപി ജില്ലാ പ്രസിഡന്റിന് എതിരെയും കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. മൂന്ന് മാസം മുൻപ് മാത്രമാണ് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിൻ പാലക്കാടേക്ക് വോട്ട് മാറ്റിയതെന്നും കോൺഗ്രസ് നേതാവ് വികെ ശ്രീകണ്‌ഠൻ ആരോപിക്കുന്നു.
വ്യാജ വോട്ടിന് പിന്നിൽ സിപിഎമ്മും ബിജെപിയും ആണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. എന്നാൽ കോൺഗ്രസും ബിജെപിയുമാണ് ഇതിന് പിന്നിലെന്നാണ് സിപിഎം ആരോപിക്കുന്നത്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ഇത് സംബന്ധിച്ച് കളക്‌ടർക്ക് പരാതി നൽകുകയും ചെയ്‌തിട്ടുണ്ട്. രണ്ടായിരത്തിൽ അധികം വ്യാജ വോട്ടുകൾ ഉണ്ടെന്ന് തെളിഞ്ഞതായാണ് സുരേഷ് ബാബു പറയുന്നത്.
അതേസമയം, നവംബർ 13ന് നിശ്ചയിച്ചിരുന്ന പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് കൽപ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് മാറ്റുകയായിരുന്നു. നവംബർ 20നാണ് പുതുക്കിയ തീയതി. മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി കോൺഗ്രസ് വിട്ടു വന്ന പി സരിനും യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും ബിജെപിക്ക് വേണ്ടി സി കൃഷ്‌ണകുമാറും മത്സരിക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications