പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അവര്‍ എത്തുന്നത് റെഡ്‌സോണുകളില്‍ നിന്ന്....പക്ഷേ, നഗരത്തിലെത്തുന്നത് ഭയപ്പെടുത്തുന്ന രീതിയില്‍!!

Google Oneindia Malayalam News

പാലക്കാട്: കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് പുതിയൊരു പ്രശ്‌നത്തെ നേരിടുകയാണ്. ഒരുപാട് പേര്‍ നാട്ടിലേക്ക് മടങ്ങി വരുന്നുണ്ട്. ഇവര്‍ വരുന്ന വഴികളാണ് ജില്ലാ അധികൃതരെ ഭയപ്പെടുന്നത്. കര്‍ണാടക, തമിഴ്‌നാട് റെഡ് സോണുകളില്‍ നിന്ന് എത്തുന്നവരില്‍ മിക്കവരും നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്താതെ ബസ്സുകലിലും മറ്റുവാഹനങ്ങളിലും മാറിക്കയറുകയാണ്. ഇത് വലിയ ആശങ്കയായി അധികൃതരുടെ മുന്നിലുണ്ട്. വിവിധ സംഘടനകള്‍ മുഖേനയും കൂട്ടായ്മയിലൂടെയും വാഹനം വിളിച്ച് വരുന്നവരുടെ റൂട്ട് കൃത്യമായില്ലെങ്കിലുള്ള അപകടസാധ്യത കാണിച്ച് പോലീസ് ജില്ലാ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

1

ഒരു പ്രദേശത്തുള്ളവര്‍ ഒന്നിച്ച് വരുന്ന വാഹനം നേരിട്ട് ലക്ഷ്യസ്ഥാനത്താണ് എത്തുക. പല വാഹനങ്ങളില്‍ കയറിയിറങ്ങി പോകുന്നവരാണ് തലവേദനയാവുന്നത്. അതേസമയം തിരിച്ചെത്തുന്ന എല്ലാവര്‍ക്കും പാസുണ്ട്. ഇതാണ് വലിയ പ്രശ്‌നം. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുസംസ്ഥാനങ്ങളില്‍ നിന്നുള്ള 25 സ്വകാര്യ ബസ്സുകളാണ് ജില്ലയിലൂടെ കടന്നുപോയത്. മറ്റ് ജില്ലകളിലേക്കുള്ളവരുമായി വരുന്ന ബസ്സുകള്‍ പാലക്കാട്ടുകാരെ ചന്ദ്രനഗറില്‍ ഇറക്കി പോവുകയാണ് ചെയ്യുന്നത്.

ഇങ്ങനെ എത്തുന്നവര്‍ അവിടെ നിന്ന് കിട്ടിയ വാഹനങ്ങളില്‍ പാലക്കാട് നഗരത്തിലും, അവിടെ നിന്ന് മറ്റൊരു വാഹനത്തില്‍ സ്വദേശത്തും പോവുകയാണ് ചെയ്യുന്നത്. ഇന്നലെ എട്ട് ബസ്സുകളിലെത്തിയവര്‍ ചിലര്‍ ചന്ദ്രനഗറില്‍ ഇറങ്ങി കെഎസ്ആര്‍ടിസിയിലും കോണ്‍ട്രാക്റ്റ് വാഹനങ്ങളിലുമായി പട്ടാമ്പിയിലാണ് ഇറങ്ങിയത്. ഇവര്‍ പിന്നീട് വീടുകളില്‍ എത്തിയത് ഓട്ടോറിക്ഷയിലാണ്. അതില്‍ ചിലര്‍ക്ക് വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലാത്തതിനാല്‍ പിന്നീട് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് മാറുകയായിരുന്നു.

സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിച്ചാല്‍ ഇത്തരം യാത്രക്കാരുടെ എണ്ണം വര്‍ധിക്കും. അതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ മുഴുവന്‍ വാളയാറിലോ മറ്റ് നിശ്ചിത സ്ഥലത്തോ ഇറക്കിയ ശേഷം നേരെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാന്‍ നടപടി വേണമെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്്പി മനോജിന്റെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യാത്രക്കാര്‍ കുറവായതിനാല്‍ ബസ്സുകളില്‍ കയറുന്നവരുടെ പേരും മൊബൈല്‍ നമ്പറുകളും രേഖപ്പെടുത്താന്‍ നടപടി വേണമെന്നും ആവശ്യപ്പെടുന്നു. പിന്നീട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്താനുള്ള എളുപ്പം കാരണമാണിത്.

രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!രാഹുലിന്റെ ടാക്ടിക്കല്‍ ഗെയിം... വാക്ക് പാലിക്കുന്നു, 5700 കോടി കര്‍ഷകര്‍ക്ക്, ഇനി വരാനിരിക്കുന്നത്!

English summary
concern of coronavirus spread grows after migrants comeback from red zone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X