Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈയ്യും കാലും കെട്ടി വയലേലകളില്‍ വളമാക്കും... സിപിഎമ്മിന്റെ കൊലവിളി, അമ്പലപ്പാറയില്‍!!

ഒറ്റപ്പാലം: അമ്പലപ്പാറയില്‍ യുഡിഎഫിന്റെ പ്രകോപനത്തിന് പിന്നാലെ സിപിഎമ്മും അതേ പാതയില്‍. യുഡിഎഫിന്റേതിന് സമാനമായ കൊലവലി മുദ്രാവാക്യമാണ് സിപിഎമ്മും നടത്തിയത്. പഞ്ചായത്തിലെ യുഡിഎഫ് സ്വതന്ത്ര അംഗം ടിപി കൃഷ്ണകുമാറിന് നേരെയുണ്ടായ കൈയ്യേറ്റമാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളിലേക്ക് നയിച്ചത്.

1

കൈയ്യും കാലും കൂട്ടിക്കെട്ടി പാലക്കാടന്‍ വയലേലകളില്‍ ഐആര്‍എട്ടിന് വളമാക്കും എന്നായിരുന്നു യുഡിഎഫിനെതിരെ സിപിഎം നടത്തിയ കൊലവിളി. കൃഷ്ണകുമാറിനെ മര്‍ദിച്ചത് സിപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് യുഡിഎഫ് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തില്‍ ഇതേ രീതിയിലുള്ള മുദ്രവാക്യമാണ് നടത്തിയത്. കുട്ടനാടന്‍ പുഞ്ചയില്‍ ഐആര്‍എട്ടിന് വളമാക്കുമെന്നായിരുന്നു മുദ്രാവാക്യം.

Recommended Video

cmsvideo
    The state has no clear stand on expats : K Surendran| Oneindia Malayalam

    പഞ്ചായത്ത് ഓഫീസ് പരിസരത്ത് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് കൃഷ്ണകുമാറിന് നേരെ കൈയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ചുനങ്ങാട് മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവിനെതിരെ പോലീസ് കേസെടുത്തിരുന്നു. അതേസമയം സിപിഎം പ്രകടനത്തിന്റെ പേരില്‍ പ്രാദേശിക നേതാവ് ഷനൂജ് ബാബു ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം യുഡിഎഫ് നടത്തിയ പ്രകടനത്തിന്റെ പേരിലും സമാനമായ വകുപ്പുകള്‍ ചുമത്തി 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

    നേരത്തെ കൃഷ്ണകുമാറിനെ മര്‍ദിച്ചത് സുപിഎം പ്രവര്‍ത്തകനാണെന്ന് ആരോപിച്ച് യുഡിഎഫ് നടത്തിയ പ്രകടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളുടെ പേരും പരാമര്‍ശിച്ചായിരുന്നു കൊലവിളി മുദ്രാവാക്യം വിളിച്ചത്. അതേസമയം നിലമ്പൂരില്‍ സിപിഎം നടത്തിയ കൊലവിളി സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നാലെയാണ് വീണ്ടുമൊരു മുദ്രാവാക്യം കൂടി ഉണ്ടായിരിക്കുന്നത്. ഷുക്കൂറിന്റെ ഗതി വരുമെന്നായിരുന്നു നിലമ്പൂരിലെ കൊലവിളി മുദ്രാവാക്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+