പാലക്കാട് ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു; സുഹൃത്ത് പോലീസിൽ കീഴടങ്ങി
പാലക്കാട്: ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരിൽ മേലാർകോട് ശിവദാസൻ്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസ്സായിരുന്നു.സംഭവത്തിൽ അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസിൽ കിഴടങ്ങി.
സ്വന്തം വീട്ടുമുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പോലീസിനോട് പറഞ്ഞു. സുജീഷും സൂര്യപ്രിയയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലയ്ക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമാണ് സൂര്യപ്രിയ. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.
'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications