Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വയസ്സുകാരന്റെ മുഖത്തേക്ക് പാമ്പ് വീണു; ഒടുവിൽ നിലവിളി; മൂക്കിൽ കടിയേറ്റ് ദാരുണ മരണം

പാലക്കാട്: മലമ്പുഴയിൽ പാമ്പ് കടിയേറ്റ് നാലു വയസ്സുകാരൻ മരിച്ചു. മാതാപിതാക്കൾക്കൊപ്പം ഉറങ്ങി കിടക്കവെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ നിന്നും നാലു വയസ്സുകാരന്റെ മുഖത്തേക്ക് പാമ്പ് വീഴുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്ക് കടിയേറ്റത്.

അകമലവാരം വലിയകാട് എം രവി - ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണയാണ് ദമ്പതികളുടെ മരണപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടിയെ കടിച്ചത്.

pal

മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിലാണ് സംഭവം. അദ്വിഷ് താമസിച്ചിരുന്ന വീട് ഷീറ്റിട്ടതായിരുന്നു. പാമ്പ് വീണ സമയത്ത് കുട്ടി നിലവിളിച്ചിരുന്നു. ഇതിന് പിന്നാലെ, കുട്ടിയുടെ അമ്മ ഉണർന്ന് പരിശോധന നടത്തിയപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ നിന്നും ചോര പൊടിയുന്നത് കണ്ടത്. പിന്നാലെ വീടിനുള്ളിൽ നടത്തിയ തിരച്ചിലിൽ പാമ്പിനെ കട്ടിലിനടിയിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞു.

സംഭവത്തിന് പിന്നാലെ ഉടൻ തന്നെ കുട്ടിയെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കണമെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.

എന്നാൽ, കൃത്യസമയത്ത് ആംബുലൻസ് ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായി എന്നും കുട്ടിയുടെ പിതാവ് രവി പറയുന്നു. തൃശ്ശൂരിലേക്ക് പോകാൻ ഒരു മണിക്കൂറിലേറെ സമയം ആംബുലൻസിന് വേണ്ടി തേടി അലഞ്ഞു. എന്നിട്ടും ലഭിച്ചില്ലെന്നാണ് രവി പറയുന്നത്.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

ഇതിനുശേഷം കുഞ്ഞിനെ ടാക്സി പിടിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ, പോകുന്ന വഴിയെ അദ്വിഷിന് മരിക്കുകയായിരുന്നു. എന്നാൽ, ജില്ലാ ആശുപത്രിയിൽ എത്തിയ കുട്ടിയ്ക്ക് എല്ലാ ചികിത്സയും ലഭ്യമാക്കി എന്നും അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു കുട്ടി എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+