Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: പാലക്കാട് മലയോര മേഖലയിൽ കനത്ത മഴ; വീടുകളിൽ വെള്ളം കയറി, ജില്ലയിൽ 2.67 കോടിയുടെ കൃഷി നാശം

പാലക്കാട്: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. നെല്ലിയാമ്പതിയിൽ മഴ തുടർന്നതോടെ പ്രദേശത്തെ കടകളിലും വീടുകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്. പുലർച്ച മുതൽ കനത്ത മഴയാണ് ഇവിടെ പെയ്യുന്നത്.

ഈ മാസം ആദ്യം മുതൽ തന്നെ നെല്ലിയാമ്പതിയിൽ മഴ ശക്തമായിരുന്നു. ഇതോടെ പല വീടുകളിലും വെള്ളം കയറിയിരുന്നു. വീടുകളിലെ സാധന സാമഗ്രികൾക്കും കേടുപാടുകൾ പറ്റിയിരുന്നു. മഴ ശമിച്ചതോടെ വീട്ടുകാർ വീടെല്ലാം വൃത്തിയാക്കുകയും സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തെങ്കിലും ഇന്ന് മഴ കനത്തതോടെ വീണ്ടും വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി.

 rains1-1591076195-1648986402-1650399337-1657095967-1657593344-1658284494.jpg -

മേഖലയിലെ റിസോർട്ടുകളെല്ലാം ഇപ്പോൾ അടച്ചിരിക്കുകയാണ്. കനത്ത ജാഗ്രതയാണ് ഇവിടെ തുടരുന്നത്.മഴ കനത്താൽ തങ്ങൾ കൂടുതൽ ദുരിതത്തിലാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

അതേസമയം മഴയുടെ പശ്ചാത്തലത്തിൽ ചിറ്റൂർ, ആലത്തൂർ, മണ്ണാർക്കാട് താലൂക്കുകളിലായി 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ തുറന്നിരുന്നു. ഇവിടങ്ങളിലായി നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. മഴയിൽ 2 വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.

രണ്ട് ദിവസം പെയ്ത മഴയിൽ 2.67 കോടി രൂപയുടെ കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെല്ല്, വാഴ, തെങ്ങ്, റബർ, പച്ചക്കറികൾ എന്നിവയ്ക്കാണ് നാശം സംഭവിച്ചത്. 258.30 ലക്ഷം രൂപയുടെ നെൽകൃഷി നശിച്ചതായി അധികൃതർ അറിയിച്ചു. ചിറ്റൂർ ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ കൃഷി നാശം ഉണ്ടായത്. ഇവിടെ 101 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇവിടെ മാത്രം 151.50 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ജില്ലയിൽ നിലവിൽ റെഡ് അലർട്ടാണ് നിലനിൽക്കുന്നത്.

അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട് . ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറ്റി താമസിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിൽ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

'ഋതു മന്ത്ര ആളാകെ മാറി';ഗൗണിൽ ഞെട്ടിച്ച് താരം..വൈറലായി ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+