പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഹണിട്രാപ്പ് കേസ്: രണ്ട് പേര്‍ കൂടെ അറസ്റ്റില്‍, അന്വേഷണം ശക്തമാക്കി പൊലീസ്

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ഹണിട്രാപ്പ് കേസില്‍ രണ്ട് പേര്‍ കൂടെ അറസ്റ്റിലായി. ചാലക്കുടി സ്വദേശി ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരാണ് ഏറ്റവും ഒടുവിലായി അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസില്‍ ആകെ എട്ട് പേരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും അഭരണങ്ങളും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇന്‍സ്റ്റാഗ്രാം താരങ്ങളായ ദമ്പതികള്‍ ഉള്‍പ്പടെ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് സ്വദേശിനി ദേവു (24), ഭര്‍ത്താവും കണ്ണൂര്‍ സ്വദേശിയുമായ ഗോകുല്‍ ദീപ് (29), കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആറ് പേരെയും അറസ്റ്റ് ചെയ്തത്.

palakkad

വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി യാക്കരയില്‍ എത്തിച്ച് സംഘം പണവും സ്വര്‍ണവും തട്ടിയെടുത്തിരുന്നു. ബലം പ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.

മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍

പ്രതികളില്‍ ഒരാളായ ദേവു വ്യവസായിയെ പേസ്ബുക്ക് ലൈവിലൂടെ പരിചയപ്പെടുകയും നേരില്‍ കാണാന്‍ പാലക്കാട്ടേക്ക് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവിടെ എത്തിയ ഇദ്ദേഹത്തിന്‍രെ കയ്യിലെ പണവും സ്വര്‍ണും എ ടി എം കാര്‍ഡുിം സംഘം തട്ടിയെടുക്കുകയായിരുന്നു. ഇയാളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു സംഘം ഇതെല്ലാം ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇവര്‍ വ്യവസായിയുമായി പരിചയപ്പെടുന്നത്. പിന്നാലെ നിരന്തരം സന്ദേശങ്ങള്‍ അയച്ച് വരുതിയിലാക്കുകയാണ് പ്രതികള്‍ ആദ്യം ചെയ്തത്.

സെറ്റില്‍ നിന്നും മൊട്ടിട്ട പ്രണയം; നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായി

അറസ്റ്റിലായ ശരത്താണ് സ്ത്രീയെന്ന് പരിചയപ്പെടുത്തി വ്യവസായിയുമായി ചാറ്റ് ചെയ്തത്. ഭര്‍ത്താവ് ഗള്‍ഫിലാണ് എന്നും വീട്ടില്‍ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളൂ എന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു സംസാരം. കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞതോടെയാണ് ശരത് തട്ടിപ്പിനായി ദേവു, ഗോകുല്‍ദീപ് ദമ്പതികളെ സമീപിക്കുന്നത്.

സംഘത്തോടൊപ്പം ചേര്‍ന്ന ദേവു വ്യവസായിക്ക് ശബ്ദ സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. ചാറ്റ് ചെയ്യുന്ന സമയത്ത് വ്യവസായിയോട് പാലക്കാടാണ് വീടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഓണ്‍ലൈനിലൂടെ ആള്‍ത്തിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുക്കുന്നത്. യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി കയ്യിലുള്ള പണവും സ്വര്‍ണവും തട്ടി. കൂടാതെ കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലെത്തി കൂടുതല്‍ പണം തട്ടിയെടുക്കാന്‍ പോകുന്നതിനിടെയാണ് വ്യവസായി കാറില്‍ നിന്നും രക്ഷപ്പെട്ടത്.

English summary
Palakkad honeytrap case: Two people arrested and police intensify investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X