Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേകതരം കല്ല് കാണിച്ചു കൊടുത്ത് പലതവണയായി 82,00,000 രൂപ പറ്റിച്ച പ്രതി അറസ്റ്റില്‍

പാലക്കാട്: 4,00,00,000 രൂപ വിലവരുന്ന ഡയമണ്ട് ആണെന്ന് പറഞ്ഞ് പ്രത്യേകതരം കല്ല് കാണിച്ചു കൊടുത്ത് പലതവണയായി 82,00,000 രൂപ പറ്റിച്ച പ്രതി അറസ്റ്റില്‍. 60 ലക്ഷം, 22 ലക്ഷം എന്നിങ്ങനെ രണ്ടു തവണയായി 82 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പരാതി കിട്ടിയതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് സി ഐ ടി.പി. ഫര്‍ഷാദ്, എസ് ഐ വിപിന്‍ കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചെര്‍പ്പുളശ്ശേരി ഇരുമ്പലശ്ശേരി നെല്ലായ സ്വദേശിയായ അബ്ദുള്‍ അസീസ് (62) എന്നയാളെ ചെര്‍പ്പുളശ്ശേരി വച്ച് അറസ്റ്റ് ചെയ്തത്.

മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി

ഇതിനിടെ പാലക്കാട് നോർത്ത് പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലായ ഉടുമ്പു രമേശിനെയും സംഘത്തെയും കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തിയതിൽ കൂടുതൽ കളവു മുതലുകൾ പോലീസ് കണ്ടെടുത്തു. ഉടുമ്പ് രമേശ്, കൂട്ടുപ്രതികളായ ഷൻഫീർ, രാഹുൽ, വിഷ്ണു ശ്രീകുമാർ , സുരേഷ്, കൃഷ്ണപ്രസാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഉടുമ്പ് രമേശിന്റെ എടത്തറയിലെ വീട്ടിൽ നിന്നും, ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ നിന്നും, ഒറ്റപ്പാലത്തുള്ള മറ്റൊരു സ്ഥാപനത്തു നിന്നുമായി 5 ലാപ്ടോപ്പുകൾ, ടാബുകൾ, മൊബൈൽ ഫോണുകൾ, സ്വർണ്ണാഭരണങ്ങൾ എന്നിവയാണ് കണ്ടെടുത്തത്.

Abdul Azeez

ഏകദേശം 5 ലക്ഷം രൂപയുടെ കളവ് മുതലുകളാണ് കണ്ടെടുത്തത്. തുടരന്വേഷണത്തിനു ശേഷം പ്രതികളെ തിരിച്ച് ജയിലിലേക്ക് അയച്ചിട്ടുള്ളതാണ്. പാലക്കാട് ടൗൺ നോർത്ത് എസ് ഐ .ആർ. രഞ്ജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തി കളവു മുതലുകൾ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+