മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി
കല്‍പ്പറ്റ: കഴിഞ്ഞ രാത്രി മുതല്‍ തുടങ്ങിയ നിര്‍ത്താതെയുള്ള മഴ മൂലം വയനാട് വീണ്ടും ഒറ്റപ്പെടുന്നു. വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമായി കഴിഞ്ഞു. എന്നാല്‍ പൂര്‍ണമായ ഗതാഗതനിയന്ത്രണമില്ല. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായത്.
മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി
മണ്ണിടിച്ചില്‍ രൂക്ഷമായ സാഹചര്യത്തില്‍ ചുരത്തിലൂടെയുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പേര്യ ചുരത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കുറ്റ്യാടി ചുരത്തിലാകട്ടെ ഗതാഗതം ദുഷ്‌ക്കരവുമാണ് ഈ സാഹചര്യത്തില്‍ വയനാട്ടില്‍ നിന്നും അയല്‍ജില്ലകളിലേക്കുള്ള യാത്ര മുടങ്ങിയ സാഹചര്യമാണുള്ളത്.

മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറി മാനന്തവാടി-കണ്ണൂര്‍ റൂട്ടിലെ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. അതേസമയം, മക്കിമലയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. വന്‍തോല്‍ വെള്ളമൊഴുകി റോഡുകളും വീടുകളും ഒരിക്കല്‍ കൂടി വെള്ളത്തിനടിയിലായി. ഈ വഴിയുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയത്.
തലപ്പുഴ ചുങ്കം, കുഴിനിലം, എച്ച് വളവ്, കമ്പിപ്പാലം എന്നിവിടങ്ങളിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. ഈ പ്രദേശത്തെ നിരവധി വീടുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മക്കിമലയിലെ ഉരുള്‍പ്പൊട്ടലിന് ശേഷം മൂന്നാം തവണയാണ് റോഡുകള്‍ വെള്ളത്തിനടിയിലാകുന്നത്.
ശക്തമായ മഴയും മണ്ണിടിച്ചില്‍ ഭീഷണിയെയും തുടര്‍ന്ന് മുനീശ്വരം കുന്നിലെ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കുന്നിന് താഴ്‌വാരത്തുള്ള ചിറക്കരയിലെ 30-ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് രൂപ ചിലവഴിച്ച് ശുചീകരിച്ച വീടുകളിലും ഇന്ന് വീണ്ടും വെള്ളം കയറി. കഴിഞ്ഞ വ്യാഴാഴ്ചക്ക് ശേഷമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളിയാഴ്ചയും റോഡുകളും വീടുകളും വെള്ളത്തിനടിയിലായിരുന്നു.
എന്നാല്‍ ശനിയാഴ്ചത്തോടെ വെള്ളമിറങ്ങുകയും വീടുകള്‍ ശുചീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായിരുന്നതിനാല്‍ നേരത്തെ ശുചീകരിച്ച വീടുകള്‍ വീണ്ടും വെള്ളത്തിനടിയിലാവുകയായിരുന്നു. തലപ്പുഴ ചുങ്കം, കമ്പിപ്പാലം, എച്ച് വളവ് എന്നിവിടങ്ങളിലെ വീട്ടുകാരാണ് വീണ്ടും ദുരിതത്തിലായത്. മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028












Click it and Unblock the Notifications