Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതബാധിത മേഖലകളിൽ മന്ത്രി എകെ ബാലനും എംബി രാജേഷും സന്ദർശനം നടത്തി

പാലക്കാട്: ദുരിതബാധിത മേഖലകളിൽ മന്ത്രി എ.കെ. ബാലനും എം.ബി. രാജേഷും സന്ദർശനം നടത്തി. രാവിലെ കലക്ടറേറ്റിലെ യോഗ ശേഷം പത്തു ദുരിതാശ്വാസ ക്യാമ്പുകളും വിവിധ ദുരന്ത ബാധിത പ്രദേശങ്ങളും സന്ദർശിച്ചു. ജില്ലയിലൊട്ടാകെ 2370 ഓളം ആളുകളാണ് വിവിധ ക്യാമ്പുകളിലായി ഉള്ളത്. ക്യാംപുകളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

റോഡ് വെള്ളത്തിനടിയില്‍; ദുരിതാശ്വാസക്യാംപുകളില്‍ 19063 പേര്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

പാലക്കാടിന് ഒട്ടും പരിചയമില്ലാതിരുന്ന പ്രളയകെടുതിയെയാണ് അപ്രതീക്ഷിതമായി നേരിടേണ്ടി വന്നത്. ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൊണ്ടും വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളും ദുരന്തത്തിന്റ ആഘാതം കുറക്കാൻ സഹായകമായി. പോലീസ്, ഫയർ &റെസ്ക്യൂ, കെ. എസ്. ഇ. ബി, വാട്ടർ അതോറിട്ടി,ആരോഗ്യം, റെവന്യൂ എന്നീ വകുപ്പുകളുടെ പ്രവർത്തനം പ്രശംസനീയമാണ്.

AK Bakan and MB Rajesh

വീടുകൾ തകർന്നവർക്ക് 10ലക്ഷം രൂപ വരെ സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകൾ, എൻ. എസ് എസ്, സ്കൗട്സ് എന്നിവയുടെ നേതൃത്വത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആവശ്യത്തിന് മരുന്നുകളും മെഡിക്കൽ സംഘവും അതാത് കേന്ദ്രങ്ങളിൽ ഉണ്ട്. ഒരു കേന്ദ്രത്തിലും യാതൊരുവിധ പരാതിയും ഇല്ലാത്തവിധം ക്യാംപുകൾ സുസജ്ജമാണ്.

വെള്ളം കയറി ചെളി നിറഞ്ഞ വീടുകൾ വാസയോഗ്യമാക്കുക എന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. സന്നദ്ധ സംഘടനകളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ അതിനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഇന്നത്തോടെ ആ പ്രവർത്തനം കൂടുതൽ സജീവമാകും. വീട് പൂർണ്ണമായും നഷ്ടമായവർക്ക് പകരം സംവിധാനം ഏർപ്പെടുത്തും.ഭാഗികമായി തകർന്ന വീടുകൾ എത്രയും പെട്ടെന്ന് തന്നെ വാസയോഗ്യമാക്കാനുള്ള നടപടികളും ഉടനുണ്ടാകും.

വെള്ളത്തിൽ മുങ്ങിയ ട്രാൻസ്ഫോർമറുകൾ ജീവൻ പണയം വച്ചും നേരെയാക്കി വൈദ്യുത ബന്ധം പുനഃസ്ഥാപിച്ച കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥർ, നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിലെ പത്തോളം വലിയ പൈപ്പുകൾ ഒറ്റദിവസം കൊണ്ട് തന്നെ സ്ഥാപിച്ചു വൈകുന്നേരത്തോടെ തന്നെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ച ജല അതോറിട്ടി ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം ജില്ലാകളക്ടർ ഡി. ബാലമുരളി നേതൃപരമായ പങ്കു വഹിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികൾ അതാത് മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വമാണ് നൽകിയത്.

{document1}മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+