പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറ്റവും മികച്ച ദുരിതാശ്വാസ ക്യാംപ് പാലക്കാട്; മികച്ച സൗകര്യങ്ങളുമായി 'അപ്ന ഘർ'

  • By Desk
Google Oneindia Malayalam News

പാലക്കാട്: സർവസ്വവും നഷ്ടപ്പെട്ട പാ വപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ പാലക്കാട് ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ് മികച്ചത്. കഞ്ചിക്കോട് അപ്നാ ഘർ എന്ന ക്യാംപിലാണ് മികച്ച സൗകര്യങ്ങൾ. ഒരുപക്ഷെ ഇതുപോലൊരു ദുരിതാശ്വാസ ക്യാമ്പ് ഇന്ത്യയിലെവിടെയും കാണില്ല. ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസിക്കുന്നതിനായി സംസ്ഥാന സർക്കാർ നിർമ്മിച്ച 'അപ്നാ ഘർ' എന്ന ഈ ബഹുനിലമന്ദിരം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യാനിരുന്നതാണ്.

മഴയിൽ തൃശ്ശൂരിൽ വ്യാപക നാശം: പൂമലയില്‍ വീട് തകര്‍ന്ന് 2 മരണം, ഉരുൾപൊട്ടലിൽ ഒരാൾ മരിച്ചു!

ഇവിടെ 640 കിടക്കകളും ആവശ്യമായത്ര ശുചിമുറികളും അടുക്കളകളും ഭക്ഷണശാലയുമുണ്ട്. വൈദ്യതിയും വെള്ളവുമുണ്ട്. സ്‌കൂളുകളിലും മറ്റുമൊരുക്കിയ താത്‌ക്കാലിക ക്യാമ്പുകളിൽ നിന്ന് വീടുകൾ പൂർണ്ണമായും തകർന്നവരെയാണ് ഇന്ന് വൈകുന്നേരത്തോടെ ഈ മികച്ച സൗകര്യത്തിലേക്ക് പുനരധിവസിപ്പിച്ചത്.

Palakkad relief camp

കഞ്ചിക്കോട്ടേക്ക് മാറാൻ ആദ്യം മിക്കവർക്കും വൈമനസ്യമുണ്ടായിരുന്നു, ചില ക്ഷുദ്ര ശക്തികൾ നടത്തിയ വ്യാജ പ്രചരണം കൂടിയായപ്പോഴേക്കും സ്ഥിതി സങ്കീർണ്ണമായി. എന്നാൽ ഞങ്ങൾ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഒറ്റക്കെട്ടായി അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. 12 ബസ്സുകളിലായി വൈകുന്നേരത്തോടെ കൂടുതൽ പേർ കഞ്ചിക്കോട് 'അപ്നാ ഘറി'ലെത്തി.

അവിടെ വന്നു കയറിയപ്പോൾ എല്ലാവരുടെയും ആശങ്കയകന്നു. ദിവസങ്ങളായി തകർന്ന ഹൃദയവുമായി കഴിഞ്ഞ പലരും ആശ്വാസം കൊണ്ട് നെടുവീർപ്പിട്ടു. ചിലർ സുരക്ഷിത ഇടത്തിലെത്തിയ സന്തോഷത്തിൽ കണ്ണീർ വാർത്തു. അവരുടെ മുഖത്ത് ആശ്വാസം വിടർന്നപ്പോൾ കഴിഞ്ഞ അഞ്ചാറു ദിവസത്തെ കഠിനാധ്വാനത്തിനൊടുവിൽ ഞങ്ങൾക്കും സമാധാനമായി. ഇനിയും കുറച്ചു പേർ കൂടി സ്ക്കൂളുകളിൽ കഴിയുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ അവർക്കും ഇതുപോലെ മികച്ച പുനരധിവാസമൊരുക്കും.

മന്ത്രി ഏ. കെ.ബാലനും ഞാനും എം.എൽ. എ. ഷാഫിയും കളക്ടർ ബാലമുരളിയും ചേർന്ന് അവരെ സ്വീകരിച്ചു. അപ്നാ ഘർ ' ക്യാമ്പിനായി വിട്ടുതരാൻ അഭ്യർത്ഥിച്ചപ്പോൾ സാങ്കേതിക തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും മന്ത്രി ഏ. കെ. ബാലൻ, മുഖ്യമന്ത്രി എന്നിവരുടെ ഇടപെടലിലൂടെയാണ് അത് പരിഹരിച്ചതും വിട്ടുനൽകാൻ ഉടൻ ഉത്തരവായതും. അനുമതിക്കായി പ്രത്യേകമായി തന്നെ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദി നിസ്സീമമാണ്.

കഞ്ചിക്കോട്ടെ ക്യാമ്പിൽ നിന്ന് നഗരത്തിലെ സ്കൂളുകളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും നഗരത്തിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ സൗജന്യ ബസ് സർവീസ് ഏർപ്പാടാക്കിയിട്ടുണ്ട്. ഇവർക്കാവശ്യമായ ഭക്ഷണം കുടുംബശ്രീ തയ്യാറാക്കി നൽകും. ചെലവ്മുഴുവൻ സർക്കാർ വഹിക്കും.

കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരൊറ്റ മനസ്സായ ദുരിതാശ്വാസ പ്രവർത്തനമാണ് പാലക്കാട് നടത്തുന്നത്. പ്രളയത്തിന്റെ കരക്കിരുന്ന് മുതലെടുപ്പ് നടത്തുന്നവരൊക്കെയുണ്ട്. ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. വീട് മുഴുവൻ നഷ്ടപ്പെട്ടവർക്കെല്ലാം സ്വന്തമായി വീട് നൽകാനുള്ള പദ്ധതിയുടെ ആലോചനയും തുടങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Palakkad Local News about Kanjikode Apna gar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X