Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിപ്പനി ഭീഷണിയിൽ പാലക്കാട്: സർക്കാരിന്റെ പ്രതിരോധം ശക്തം, ആരോഗ്യ വകുപ്പ് സജീവം

പാലക്കാട‌്: പാലക്കാട് എലിപ്പനി പടരുന്നു. പകർച്ചവ്യാധി സാധ്യതയുള്ള പ്രളയബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സബ‌്സെന്ററുകൾ പ്രവർത്തനസജ്ജമാകുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ‌് പകർച്ചവ്യാധികൾക്ക‌് സാധ്യതയുണ്ടെന്ന‌് കണ്ടെത്തിയ 49 പഞ്ചായത്തുകളിൽ സബ‌്സെന്ററുകൾ തുറക്കുന്നത‌്.

വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 66 ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക്ടർമാരും പ്രവർത്തനങ്ങൾക്കിറങ്ങി. 72 ജൂനിയർ ഹെൽത്ത‌് ഇൻസ‌്പെക്ടർമാർ വീടുകൾ കേന്ദ്രീകരിച്ച‌ാണ‌് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത‌്. ക്ലോറിനേഷൻ, ഉറവിട നശീകരണം. ബോധവൽക്കരണം എന്നിവയെല്ലാം നടത്തിവരുന്നു.

Health departmnet

പാലക്കാട‌്, പട്ടാമ്പി, ഒറ്റപ്പാലം നഗരസഭകളിൽ ആരോഗ്യവകുപ്പ‌ിന്റെ സഹായത്തോടെ നഗരസഭകളുടെ നേതൃത്വത്തിലാണ‌് പ്രവർത്തനങ്ങൾ. 49 പഞ്ചായത്തുകൾക്ക‌് പുറമെ പാലക്കാട‌്, ഒറ്റപ്പാലം, പട്ടാമ്പി നഗരസഭകളിലും പകർച്ചവ്യാധി ജാഗ്രത മുന്നറിയിപ്പുണ്ട‌്. പഞ്ചായത്തിൽ ആരോഗ്യവകുപ്പാണ‌് പ്രതിരോധ പ്രവർത്തനങ്ങൾക്ക‌് പ്രത്യേക സബ‌്സെന്ററുകൾ തുറക്കുന്നത‌്.

49 പഞ്ചായത്തുകളിൽ തുറക്കുന്ന സെന്ററുകളിൽ ഒരു ഡോക്ടറും നേഴ‌്സുമുണ്ടാകും. പതിനഞ്ച‌് ഡോക്ടർമാർ സെന്ററുകളിൽ എത്തിയതായും കൂടുതൽ ഡോക്ടർമാരുടെ നിയമനം ഉടനെയുണ്ടാകുമെന്നും ഡിഎംഒ ഡോ. കെ പി റീത്ത പറഞ്ഞു.‌ നേഴ‌്സുമാരുടെ നിയമനവും ഉണ്ടാകും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+