കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജേക്കബ് വടക്കഞ്ചേരിക്ക് എതിരെ നടപടി | Oneindia Malayalam

തിരുവനന്തപുരം: പ്രകൃതി ചികിത്സകന്‍ എന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരെ മുമ്പും ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വ്യാജ ചികിത്സകന്‍ എന്നാണ് പലരും വടക്കഞ്ചേരിയെ വിശേഷിപ്പിക്കുന്നത്. ശാസ്ത്രീയ ചികിത്സാരീതികള്‍ക്കെതിരെ പലതവണ ജേക്കബ് വടക്കഞ്ചേരി രംഗത്ത് വന്നിരുന്നു.

ഏറ്റവും ഒടുവില്‍ പ്രളയക്കെടുതിയ്ക്ക് ശേഷം കേരളം എലിപ്പനി ഭീതിയില്‍ ആണ്. എലിപ്പനിയെ പ്രതിരോധിക്കാന്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ശാസ്ത്രീയമായ മാര്‍ഗ്ഗം ആണ് ഡോക്‌സിസൈക്ലിന്‍ മരുന്നിന്റെ ഉപയോഗം. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം ജേക്കബ് വടക്കഞ്ചേരി രംഗത്ത് വന്നത്.

ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ ഇപ്പോള്‍ ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. അടിയന്തര നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.

അപകടകരം എന്ന്...

അപകടകരം എന്ന്...

ഡോക്‌സിസൈക്ലിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടകരം ആണെന്നാണ് ജേക്കബ് വടക്കഞ്ചേരിയുടെ വാദം. മരുന്ന് കമ്പനികള്‍ പറയുന്നത് എന്ന രീതിയില്‍ കുറേയേറെ പാര്‍ശ്വഫലങ്ങളെ കുറിച്ചും ജേക്കബ് വടക്കഞ്ചേരി പറയുന്നു. ഭക്ഷ്യവസ്തുക്കളുമായും മറ്റുമരുന്നുകളുമായും പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കും എന്നും പറയുന്നുണ്ട് ഇയാള്‍.

ജനങ്ങളെ പൊട്ടന്‍മാരാക്കുന്നു

ജനങ്ങളെ പൊട്ടന്‍മാരാക്കുന്നു

നമ്മുടെ നാട്ടില്‍ ആരോഗ്യവകുപ്പ് കൂടി ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ ജനങ്ങളെ പൊട്ടന്‍മാരാക്കുകയാണ് ചെയ്യുന്നത് എന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നുണ്ട്. മരുന്ന് കഴിച്ചാല്‍ ഉണ്ടാകാവുന്ന ദോഷഫലങ്ങളെ കുറിച്ച് ജനങ്ങളോട് ആരും പറയുന്നില്ലെന്നും വടക്കഞ്ചേരി ആരോപിക്കുന്നുണ്ട്.

വിഷപ്രളയം

വിഷപ്രളയം

ഡോക്‌സിസൈക്ലിന്‍ വ്യാപകമായി ഉപയോഗിക്കുന്നതോടെ വന്‍ലാഭം ആണ് മരുന്ന് വ്യവസായം കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നത് എന്നും ഇയാള്‍ പറയുന്നുണ്ട്. പ്രളയത്തിന് ശേഷം ഒരു വിഷപ്രളയം ആണ് ഡോക്‌സിസൈക്ലിന്‍ പോലുള്ള മരുന്നുകളിലൂടെ മരുന്ന് കമ്പനികള്‍ നമ്മുടെ നാട്ടില്‍ ഒഴുക്കിക്കൊണ്ടിരിക്കുന്നത് എന്നും ജേക്കബ് ആരോപിക്കുന്നു.

സര്‍വ്വാണിസദ്യപോലെ

സര്‍വ്വാണിസദ്യപോലെ

സര്‍വ്വാണിസദ്യ പോലെ ഓരോരുത്തര്‍ക്കും മരുന്നുകള്‍ നല്‍കുന്നത് തെറ്റാണെന്നും ജേക്കബ് വടക്കഞ്ചേരി വാദിക്കുന്നു. ഓരോ മനുഷ്യന്റേയും ശാരീരിക അവസ്ഥകള്‍ പരിഗണിച്ചതിന് ശേഷം മാത്രമേ കൊടുക്കാവൂ. ഇപ്പോഴത്തെ രീതി ശരിയല്ലെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നുണ്ട്.

കേസ് എടുക്കണം

കേസ് എടുക്കണം

സംസ്ഥാനം എലിപ്പനി പ്രതിരോധത്തിന് വേണ്ടി അഹോരാത്രം ശ്രമിക്കുമ്പോള്‍ അതിനെതിരെ വ്യാജ പ്രചാരണം നടത്തുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരെ കേസ് എടുക്കണം എന്നാണ് ആരോഗ്യ മന്ത്രി ഡിജിപിയ്ക്ക് കത്ത് നല്‍കിയിട്ടുള്ളത്. ഇക്കാര്യം മന്ത്രി ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Health Minister KK Shaiaja Teacher asks DGP to take case against Jacob Vadakkanchery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X