Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ ശശി വിഷയം: യൂത്ത് കോൺഗ്രസ് ഇന്ന് ഷൊർണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും

പാലക്കാട്: പി.കെ ശശി ക്കെതിരെ എം എൽക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് ഷൊർണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് വിജയിപ്പിയ്ക്കണമെന്ന് സംസ്ഥാന പ്രസിഡന്റ ഡീൻ കുര്യാക്കോസ് പറഞ്ഞു.

എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു

സഹപ്രവർത്തകരായ സ്ത്രീകളെ പീഡിപ്പിച്ചും, പീഢിപ്പിച്ചവരെ സഹായിച്ചും ഡിവൈഎഫ്ഐ സ്ത്രീ പീഢന സഹായ കേന്ദ്രമായി മാറി. ഇരിങ്ങാലക്കുടയിൽ പ്രതിയായ നേതാവിനെ രക്ഷപ്പെടുത്താൻ അവസാനം വരെ ശ്രമിച്ച നേതൃത്വം ,പാലക്കാട് ആരോപണ വിധേയനായ എം എൽ എ യെ രക്ഷപ്പെടുത്താൻ വിടുപണി ചെയ്യുകയാണ്. സിനിമാ താരം പ്രതിയായ പീഢന കേസിൽ പി.സി ജോർജിനെതിരെ വരെ സ്വമേധയാ കേസെടുത്ത സവനിതാ കമ്മീഷൻ, സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കില്ലെന്നത് ഇരട്ടത്താപ്പാണ്.

Protest

സ്വന്തം സഹപ്രവർത്തയുടെ പരാതി കാണാത്ത യുവജന കമ്മീഷൻ അദ്ധ്യക്ഷയും ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത് നപുംസക നിലപാടാണ്.സ്ത്രീത്വത്തെ അവമാനിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാതെ, സ്ത്രീപീഢകർക്ക് ദാസ്യപ്പണി ചെയ്യുന്ന വനിതാ, യുവജന കമ്മീഷനുകൾ പിരിച്ചുവിടണം. സ്വന്തം പാർട്ടിയുടെ MLA ക്കെതിരെ പരാതി ലഭിച്ചപ്പോൾ അത് പൂഴ്ത്തിവച്ച് കേസൊത്തുതീർപ്പാക്കാൻ ശ്രമിച്ച മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണം.പാർട്ടി അന്വേഷിക്കും, നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് സമാന്തര നീതിന്യായ വ്യവസ്ഥ സൃഷ്ടിച്ച് കോടിയേരി സ്വയം വിഡ്ഢിവേഷം കെട്ടിയാടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+