പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി പൊതുമേഖല തകർന്നു; പട്ടികജാതി ജില്ലാ സമ്മേളനം

  • By Desk
Google Oneindia Malayalam News

പാലക്കാട്: കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി പൊതുമേഖല തകർന്നുകൊണ്ടിരിക്കുകയാണെന്ന് പട്ടികജാതി ക്ഷേമസമിതി ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പട്ടു. ഇതിനാൽ പട്ടികജാതി വിഭാഗങ്ങൾക്ക‌് രണ്ട‌് തരത്തിലുള്ള നഷ്ടം സംഭവിക്കുകയാണ‌്.

ഇന്ത്യൻ ഭരണഘടന ഉറപ്പ‌് നൽകുന്ന ജോലി സംവരണവും ആനുകൂല്യങ്ങളും മറ്റൊന്ന‌് പൊതുമേഖലകളിലെ സാമ്പത്തിക ആനുകൂലൃങ്ങളും. സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും കേരളത്തിലെ എയ‌്ഡഡ‌് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ സംവരണം ലഭിക്കാനുള്ള നിയമനിർമാണം വേണം.

Palakkad Map

സ്വകാര്യ മേഖലയിലും പട്ടികജാതി വിഭാഗങ്ങൾക്ക‌് സംവരണം ഉറപ്പാക്കാൻ നിയമനിർമാണം നടത്തണമെന്ന‌് കോർപറേറ്റ‌് സ്ഥാപനങ്ങൾ, കമ്പനികൾ, സ്വകാര്യമേഖലയിലെ ഫാക്ടറികൾ തുടങ്ങിയവയിലെല്ലാം ഇപ്പോൾ പട്ടികജാതി വിഭാഗങ്ങൾക്ക‌് നിയമനം ലഭിക്കുന്നില്ല. ഇതിനാൽ ഈ മേഖലയിൽനിന്ന‌് ഭൂരിഭാഗം പേരും പുറന്തള്ളപ്പെടുയാണ‌്.

അത‌് ഉറപ്പാക്കുന്നതിന‌് കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നും രണ്ടുദിവസമായി ചെർപ്പുളശേരി അഭിമന്യു നഗറിൽ നടന്ന ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഞായറാഴ‌്ച തുടങ്ങിയ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പ്രതിനിധികളുടെ ചർച്ചയ‌്ക്ക‌് ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടനും സംഘടനാ റിപ്പോർട്ടിന്മേലുള്ള

ചർച്ചയ‌്ക്ക‌് സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എസ‌് അജയകുമാറും മറുപടി പറഞ്ഞു. കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി ആർ ചിന്നക്കുട്ടൻ അഭിവാദ്യം ചെയ‌്തു. ക്രഡൻഷ്യൽ റിപ്പോർട്ട‌് കെ പി ശ്രീനിവാസൻ അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ കെ പി ശിവശങ്കരൻ നന്ദി പറഞ്ഞു.

English summary
Palakkad Local News about PKS district conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X